ദോഹ: ഖത്തർ കായിക ദിനത്തോടനുബന്ധിച്ച് ഖത്തറിലെ സി.ബി.എസ്.ഇ വിദ്യാർഥികൾക്കായി ഇൻകാസ് യൂത്ത് വിങ് മലപ്പുറം ചാപ്റ്റർ ഇന്റർ സ്കൂൾ അത്‌ലറ്റിക് മീറ്റ് സംഘടിപ്പിച്ചു. ദോഹ യൂണിവേഴ്സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി കാമ്പസിൽ നടന്ന മീറ്റിൽ വിവിധ സ്കൂളുകളിൽ നിന്നായി 500ലേറെ വിദ്യാർഥികൾ പങ്കെടുത്തു.
ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ കമ്യൂണിറ്റി ബെനവലൻ്റ് ഫോറം (ഐ.സി.ബി.എഫ്) പ്രസിഡന്റ് ഷാനവാസ് ബാവ, ഇന്ത്യൻ സ്പോർട്സ് സെൻ്റർ ജനറൽ സെക്രട്ടറി നിഹാദ് അലി തുടങ്ങിയവർ സമ്മാനദാനം നിർവഹിച്ചു. ഇൻകാസ് മലപ്പുറം പ്രസിഡന്റ് സന്ദീപ്, ജനറൽ സെക്രട്ടറി അഷീഖ്, ട്രഷറർ സിദ്ദീഖ് ചെറുവള്ളൂർ, ഐ.വൈ.സി ഖത്തർ വൈസ് ചെയർമാൻ ഷിഹാബ് നരണിപ്പുഴ, ഇൻകാസ് ഖത്തർ യൂത്ത് വിങ് പ്രസിഡന്റ് ദീപക്, ഇൻകാസ് മലപ്പുറം യൂത്ത് വിംഗ് ട്രഷറർ ഹാദി എന്നിവർ നേതൃത്വം വഹിച്ചു.
ഇന്ത്യൻ ജൂനിയർ അന്താരാഷ്ട്ര ബാഡ്മിന്റൺ താരം റിയ കുര്യനും ഖത്തർ ജൂനിയർ മാരത്തൺ ജേതാവ് ഇഫ്ര സഫ്രീനും ചേർന്ന് ഇൻകാസ് ഖത്തർ യൂത്ത് വിംഗ് മലപ്പുറം പ്രസിഡൻ്റ് ഷറഫുദ്ദീൻ എൻഎംകെ, ജനറൽ സെക്രട്ടറി സിജോ നിലമ്പൂർ എന്നിവർക്ക് ദീപശിഖ കൈമാറി.
മത്സരത്തിൽ ഒലീവ് ഇൻ്റർനാഷണൽ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ രണ്ടാം സ്ഥാനവും ലയോള ഇൻ്റർനാഷണൽ സ്കൂൾ മൂന്നാം സ്ഥാനവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.