അഷ്റഫ് പി.എ. നാസർ, മൊയ്തീൻ ഷാ, ജിൻസ് ജോസ്
ദോഹ: ഖത്തറിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരിക സാമൂഹിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ ഇൻകാസ് പാലക്കാട് ജില്ല കമ്മിറ്റിയുടെ പുതിയ നേതൃത്വത്തെ തെരഞ്ഞടുത്തു. അഷ്റഫ് പി.എ. നാസറിനെ പ്രസിഡന്റായും, പി.വി. മൊയ്തീൻ ഷായെ ജനറൽ സെക്രട്ടറിയായും, ജിൻസ് ജോസിനെ ട്രഷററായും അടങ്ങിയ പുതിയ ഭാരവാഹികളെയാണ് തെരഞ്ഞെടുത്തത്. ഇരു പക്ഷമായി നിന്നിരുന്ന പാലക്കാട് കമ്മിറ്റിയെ ഒന്നിച്ചു ചേർത്താണ് പുതിയ കമ്മിറ്റി നിലവിൽവന്നത്. നേരത്തെ ദീർഘകാലമായി ഇരു പക്ഷമായി നിന്നിരുന്ന ഇൻകാസ് സെൻട്രൽ കമ്മിറ്റിയെ കെ.പി.സി.സി നേതൃത്വം ഇടപെട്ട് പുനഃസംഘടിപ്പിച്ചിരുന്നു.
വൈസ് പ്രസിഡന്റുമാരായി അബ്ദുൽ നിസാർ, കൃഷ്ണചന്ദ്രൻ പടിക്കൽ, ഷാജി എ.വി., മുജീബ് അത്താണിക്കൽ, സെക്രട്ടറിമാരായി ജമീർ കെ.കെ, പ്രദീപ് ഷൺമുഖൻ, ഡോ. ആര്യ കൃഷ്ണൻ, മുഹമ്മദ് അഷ്കർ, സൈനു ബാബു കെ, റാഫി, മാഷിക് മുസ്തഫ, ഉണ്ണീൻകുട്ടി വി., ഷിഹാബ് എന്നിവരെ തിരഞ്ഞെടുത്തിട്ടുണ്ട്. ജോയന്റ് ട്രഷറർ: ഷൗക്കത്ത്, സെൻട്രൽ കമ്മിറ്റിയംഗങ്ങളായി അബ്ദുൽ മജീദ് സി.എ, അശ്റഫ് ഉസ്മാൻ, രാഗേഷ് മഠത്തിൽ എന്നിവരെ എക്സിക്യൂട്ടിവ് അംഗങ്ങളായും തിരഞ്ഞെടുത്തു. ചീഫ് പാട്രണായി മുഹമ്മദ് റുബീഷ്, അഡ്വൈസറി ചെയർമാനായി ബാവ അച്ചാരത്ത് എന്നിവരെ ചുമതലപ്പെടുത്തി. പുതിയ ജില്ല കമ്മിറ്റിയുടെ ഭാവി പരിപാടികൾ ജനറൽ സെക്രട്ടറി മൊയ്തീൻ ഷാ വിശദീകരിച്ചു. ട്രഷറർ ജിൻസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.