ഇ​ൻ​കാ​സ് ഖ​ത്ത​ർ നോ​ർ​ക്ക കെ​യ​ർ പ്ല​സ് ഹെ​ൽ​പ് ഡെ​സ്ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു

ദോ​ഹ: പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യു​ള്ള കേ​ര​ള സ​ർ​ക്കാ​റി​ന്റെ നോ​ർ​ക്ക കെ​യ​ർ പ്ല​സ് പ്ര​വാ​സി ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ എ​ൻ​റോ​ൾ ചെ​യ്യു​ന്ന​തി​നാ​യി ഇ​ൻ​കാ​സ് ഖ​ത്ത​ർ ആ​രം​ഭി​ച്ച ഹെ​ൽ​പ് ഡെ​സ്കി​ന്റെ ഉ​ദ്ഘാ​ട​നം ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ൻ നി​ർ​വ​ഹി​ച്ചു. തു​മാ​മ​യി​ലെ ഇ​ൻ​കാ​സ് ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. ബോ​ബ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ഇ​ൻ​കാ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് വി.​എ​സ്. അ​ബ്ദു​ൽ റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നോ​ർ​ക്ക കെ​യ​ർ പ്ല​സ് പ​ദ്ധ​തി​യെ കു​റി​ച്ച് അ​ബ്ദു​ൽ റൗ​ഫ് കൊ​ണ്ടോ​ട്ടി സം​സാ​രി​ച്ചു. ഇ​ൻ​കാ​സ് ര​ക്ഷാ​ധി​കാ​രി ജോ​പ്പ​ച്ച​ൻ തെ​ക്കെ​ക്കൂ​റ്റ്, ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ര​ഹാം കെ. ​ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഹെ​ൽ​പ് ഡെ​സ്ക് കോ​ഓ​ഡി​നേ​റ്റ​ർ ഫൈ​സ​ൽ ബ​ത്തേ​രി ന​ന്ദി പ​റ​ഞ്ഞു.

ഇ​ൻ​കാ​സ് ഭാ​ര​വാ​ഹി​ക​ളാ​യ സി.​വി അ​ബ്ബാ​സ്, ഈ​പ്പ​ൻ തോ​മ​സ്, സി​റാ​ജ് പാ​ലൂ​ർ, മ​നോ​ജ് കൂ​ട​ൽ, ബി.​എം. ഫാ​സി​ൽ, ഷി​ബു സു​കു​മാ​ര​ൻ, ഷാ​ജി ക​രു​നാ​ഗ​പ്പ​ള്ളി, ലി​യോ തോ​മ​സ്, അ​ഡ്വ. മ​ഞ്ജൂ​ഷ ശ്രീ​ജി​ത്ത്, സ​ർ​ജി​ത്ത് കു​ട്ടം​പ​റ​മ്പ​ത്ത്, ഫാ​സി​ൽ അ​ബൂ​ബ​ക്ക​ർ, എ​ഡ്വി​ൻ സെ​ബാ​സ്‌​റ്റ്യ​ൻ, ജോ​ബി തോ​മ​സ്, അ​സീ​സ് പു​റാ​യി​ൽ, ബി​നു ച​ന്ദ്ര​ൻ, സ​ലിം ഇ​ട​ശ്ശേ​രി, സി.​ടി. സി​ദ്ദീ​ഖ്, ടി.​എ. അ​ൻ​ഹ​ർ, അ​ജ​റ്റ് അ​ബ്ര​ഹാം, ഷെ​മീ​ർ മ​ട്ട​ന്നൂ​ർ, മൊ​യ്തീ​ൻ ഷാ, ​ഹ​രീ​ഷ് കു​മാ​ർ, ജി​ൻ​സ് ജോ​സ്, ലേ​ഡീ​സ് വി​ങ് പ്ര​സി​ഡ​ന്റ് സി​നി​ൽ ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

നോ​ർ​ക്ക കെ​യ​ർ പ്ല​സ് പ്ര​വാ​സി ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ എ​ൻ​റോ​ൾ ചെ​യ്യു​ന്ന​തി​നാ​യി യാ​തൊ​രു സ​ർ​വി​സ് ചാ​ർ​ജ്ജും ഈ​ടാ​ക്കു​ന്ന​ത​ല്ലെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 6006 2530, 3330 9332 എ​ന്നീ ഫോ​ൺ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ഇ​ൻ​കാ​സ് ഓ​ഫി​സി​ൽ സെ​പ്റ്റം​ബ​ർ 18 വ​രെ എ​ല്ലാ ദി​വ​സ​വും വൈ​കീ​ട്ട് ഏ​ഴു മു​ത​ൽ ഒ​മ്പ​തു​വ​രെ ഹെ​ൽ​പ് ഡെ​സ്ക് പ്ര​വ​ർ​ത്തി​ക്കും.

Tags:    
News Summary - Incas Qatar launches Norca Care Plus Help Desk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.