എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ അധ്യാപകർക്കായി സംഘടിപ്പിച്ച ഓറിയന്റേഷൻ പ്രോഗ്രാമിൽ പ്രിൻസിപ്പൽ ഡോ. ഹമീദ
കാദർ സംസാരിക്കുന്നു
ദോഹ: പുതിയ അധ്യായന വർഷ ആരംഭത്തിനുമുന്നോടിയായി എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ അധ്യാപകർക്കായി ഒരാഴ്ച നീണ്ടുനിൽക്കുന്ന ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. ബോയ്സ്, ഗേൾസ്, ജൂനിയർ, കെ.ജി, ഈവനിങ് വിഭാഗങ്ങളിലെ അധ്യാപകർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഹമീദ കാദർ മുഖ്യപ്രഭാഷണം നടത്തി. പാഠ്യപദ്ധതി നടപ്പാക്കൽ, ക്ലാസ് റൂം അധ്യാപന രീതി, പ്രൊഫഷണലിസം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള നൂതന തന്ത്രങ്ങളും നിർദേശങ്ങളും അവർ അധ്യാപകരുമായി പങ്കുവെച്ചു. വിദ്യാർഥികളുടെ മാറിക്കൊണ്ടിരിക്കുന്ന പഠനാവശ്യങ്ങൾ കണ്ടറിഞ്ഞ് കൃത്യമായി മാർഗനിർദേശം നൽകാൻ അധ്യാപകരെ പ്രാപ്തരാക്കുകയാണ് എന്ന ലക്ഷ്യത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. തുടർന്ന് സ്കൂളിലെ ഐ.സി.ടി വിഭാഗം അധ്യാപകർ പുതിയ ഇ.ആർ.പി സംവിധാനങ്ങളെക്കുറിച്ചുള്ള പരിശീലന ക്ലാസ് നടത്തി.
എച്ച്.ആർ വിഭാഗം സംഘടിപ്പിച്ച 'സ്കൂൾ ഗവേണൻസ് ആൻഡ് എച്ച്.ആർ കണക്ട്' സെഷനിൽ സ്കൂളിന്റെ നയങ്ങളെയും നടപടിക്രമങ്ങളെയും കുറിച്ച് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.