ഐ.​സി.​എ​ഫ് സം​ഘ​ടി​പ്പി​ച്ച ജ​ന​സ​ഭ മു​ൻ ലോ​ക കേ​ര​ളസ​ഭ അം​ഗം സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു 

ഐ.​സി.​എ​ഫ് ദോ​ഹ ജ​ന​സ​ഭ സം​ഘ​ടി​പ്പി​ച്ചു

ദോ​ഹ: ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഐ.​സി.​എ​ഫ് ദോ​ഹ റീ​ജി​യ​ൺ ജ​ന​സ​ഭ സം​ഘ​ടി​പ്പി​ച്ചു. 'എ​ന്റെ ഇ​ന്ത്യ, എ​ന്റെ അ​ഭി​മാ​നം' എ​ന്ന പ്ര​മേ​യ​ത്തി​ൽ ബി​ൻ മ​ഹ​മൂ​ദ് മി​സ്റ്റ​ർ ഗ്രി​ൽ റെ​സ്റ്റോ​റ​ന്റി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി മു​ൻ ലോ​ക കേ​ര​ള സ​ഭ അം​ഗം സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ലീം ഇ​ർ​ഫാ​നി, ഉ​ബൈ​ദ് പേ​രാ​മ്പ്ര, മ​ൻ​സൂ​ർ നാ​ക്കോ​ല, സു​ബൈ​ർ നി​സാ​മി എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ സം​സാ​രി​ച്ചു. ഐ.​സി.​എ​ഫ് നേ​താ​ക്ക​ളാ​യ അ​ഹ്‌​മ​ദ്‌ സ​ഖാ​ഫി, മു​ഹ​മ്മ​ദ്‌ ഷാ, ​സി​റാ​ജ് ചൊ​വ്വ അ​ബ്ദു​ൽ അ​സീ​സ് സ​ഖാ​ഫി പാ​ലോ​ളി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ​ക്ക് മു​ജീ​ബ് വൈ​ല​ത്തൂ​ർ നേ​തൃ​ത്വം ന​ൽ​കി. ജു​നൈ​ദ് ഫാ​ളി​ലി, ഹാ​രി​സ് ചാ​ലി​ക്ക​ണ്ടി എ​ന്നി​വ​ർ ദേ​ശ​ഭ​ക്തി​ഗാ​നം ആ​ല​പി​ച്ചു. സ​യ്യി​ദ് സി​ദ്ധീ​ഖ് സ​ഖാ​ഫി മാ​ണി​മൂ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​സ്മാ​ഈ​ൽ ബു​ഖാ​രി സ്വാ​ഗ​ത​വും മ​ജീ​ദ് മു​ക്കം ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - ICF Doha Public Meeting Organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.