​'ഹു​ർ​മു​സ് അ​ട​ച്ചി​ടു​ന്ന​ത് ഭ​ക്ഷ്യ​വി​പ​ണി​യെ ബാ​ധി​ക്കും'; യു.​എ​ന്നി​ൽ മു​ന്ന​റി​യി​പ്പു​മാ​യി ഖ​ത്ത​ർ

ദോ​ഹ: ഹു​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ചി​ടു​ന്ന​ത് തു​ട​ർ​ന്നാ​ൽ ആ​ഗോ​ള ഭ​ക്ഷ്യ​വി​പ​ണി​യെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് ഖ​ത്ത​ർ. ആ​ഗോ​ള ഭ​ക്ഷ്യ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു.​എ​ൻ ര​ക്ഷാ​കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ച്ച സെ​ഷ​നി​ൽ സം​സാ​രി​ക്ക​വെ ഖ​ത്ത​റി​ന്റെ സ്ഥി​രം പ്ര​തി​നി​ധി ശൈ​ഖ ആ​ലി​യ അ​ഹ്മ​ദ് ആ​ൽ​ഥാ​നി​യാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ന്ന​റി​യി​പ്പു ന​ൽ​കി​യ​ത്. ഹോ​ർ​മു​സ് ത​ന്ത്ര​പ്ര​ധാ​ന ജ​ല​പാ​ത​യാ​ണ്. അ​ത് അ​ട​ച്ചി​ടു​ന്ന​ത് ആ​ഗോ​ള സാ​മ്പ​ത്തി​ക സ്ഥി​ര​ത​യെ​യും വി​ത​ര​ണ ശൃം​ഖ​ല​യെ​യും ഗു​രു​ത​ര​മാ​യി ബാ​ധി​ക്കും. ഗ​ൾ​ഫ് മേ​ഖ​ല​യ്ക്ക് പു​റ​ത്തു​ള്ള മാ​നു​ഷി​ക സ​ഹാ​യ​വി​ത​ര​ണ​ങ്ങ​ൾ​ക്കും ദോ​ഷ​ക​ര​മാ​കും. യു.​എ​ൻ സ​മു​ദ്ര​നി​യ​മ പ്ര​കാ​രം ഇ​തു​വ​ഴി​യു​ള്ള സ്വ​ത​ന്ത്ര ക​പ്പ​ൽ സ​ഞ്ചാ​രം അ​വ​കാ​ശ​മാ​ണെ​ന്നും ശൈ​ഖ ആ​ലി​യ ചൂ​ണ്ടി​ക്കാ​ട്ടി.

ഹു​ർ​മു​സ് അ​ട​ച്ചി​ട്ട​തു മു​ത​ൽ രാ​സ​വ​ള​ങ്ങ​ളു​ടെ ക​ടു​ത്ത ക്ഷാ​മ​മാ​ണ് ലോ​ക​ത്തു​ട​നീ​ളം നേ​രി​ടു​ന്ന​ത്. ആ​ഗോ​ള രാ​സ​വ​ള വ്യാ​പാ​ര​ത്തി​ന്റെ 30 ശ​ത​മാ​ന​ത്തി​ലേ​റെ​യും ഈ ​ജ​ല​പാ​ത വ​ഴി​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്. ഇ​ത് വി​പ​ണി​യെ​യും ബാ​ധി​ച്ചു.

നൈ​ട്ര​ജ​ൻ വ​ള​ങ്ങ​ളു​ടെ വി​ല​യി​ൽ 80 ശ​ത​മാ​ന​ത്തി​ലേ​റെ വ​ർ​ധ​ന​യാ​ണ് ഇ​ക്കാ​ല​യ​ള​വി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ന് പു​റ​മേ ഊ​ർ​ജ വി​ത​ര​ണം ത​ട​സ്സ​പ്പെ​ടു​ക​യും ക​പ്പ​ൽ ച​ര​ക്കു​കൂ​ലി വ​ർ​ധി​ക്കു​ക​യും ചെ​യ്തു. ലോ​ക​മെ​മ്പാ​ടും പ​ട്ടി​ണി​മ​ര​ണ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​തി​ന് പ്ര​ധാ​ന കാ​ര​ണം സാ​യു​ധ സം​ഘ​ർ​ഷ​ങ്ങ​ളാ​ണെ​ന്നും യു.​എ​ൻ ര​ക്ഷാ​സ​മി​തി​യി​ൽ അ​വ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Tags:    
News Summary - Closing Hormuz will affect food market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.