സിഖായ സമ്മര്‍ സിപ്പിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്റ്റുഡന്റ്സ് ഇന്ത്യ വളന്റിയര്‍മാര്‍
ദോഹ: പ്രവാസി മലയാളി വിദ്യാർഥി കൂട്ടായ്മയായ സ്റ്റുഡന്റ്സ് ഇന്ത്യ ഖത്തര്‍ മദീന ഖലീഫ സോൺ 'സിഖായ സമ്മര്‍ സിപ്പ്' സംഘടിപ്പിച്ചു. വളന്റിയര്‍മാര്‍ വിവിധ സ്ഥലങ്ങളില്‍ ശീതളപാനീയങ്ങളും ലഘുഭക്ഷണവും എത്തിച്ച് തൊഴിലാളികള്‍ക്ക് വിതരണം ചെയ്തു.
കടുത്ത വേനല്‍ക്കാലത്ത് പുറം ജോലിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ആശ്വാസം പകരുന്നതോടൊപ്പം വിദ്യാഥികളില്‍ സാമൂഹ്യ പ്രതിബദ്ധതയും സേവനമനോഭാവവും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വര്‍ഷവും സ്റ്റുഡന്റ്സ് ഇന്ത്യ ‘സിഖായ’ സംഘടിപ്പിക്കാറുണ്ട്.
സ്റ്റുഡന്റ്സ് ഇന്ത്യ അൽസദ്ദ്, മദീന ഖലീഫ യൂനിറ്റ് ഭാരവാഹികളായ ബിലാൽ മുഹമ്മദ്, ഹംദാൻ മുഫീദ്, ദയ്യാൻ അബ്ദുറഹീം, ദാനിഷ്, മുഹമ്മദ് നാഫിസ്, അസ്വബ് അബ്ദുൽജബ്ബാർ, അൻസഫ് അഫ്സൽ, ആദം റംഷീക്, ജോഹാൻ മുഹമ്മദ്, സോണൽ കോഓഡിനേറ്റര്‍ സമദ് കൊടിഞ്ഞി, സി.ഐ.സി സോണൽ വൈസ് പ്രസിഡന്റ് മുഫീദ് ഹനീഫ തുടങ്ങിയവര്‍ നേതൃത്വം നല്കി. തൊഴിലാളികളുടെ നിരന്തരമായ സമര്‍പ്പണത്തെയും അധ്വാനത്തെയും അംഗീകരിക്കുകയും ആദരിക്കുകയും അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നതിന്റെ പ്രതീകമാണ് ഇത്തരം ചുവടുവെപ്പുകളെന്ന് സംഘാടകര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.