ദോഹ: കേരളത്തില്‍ വർധിച്ചുവരുന്ന വന്യ ജീവി ആക്രമണം നാട്ടിലെ സ്വൈരജീവിതത്തിന് തടസ്സമാകുന്നതാണെന്ന് ഇന്‍കാസ് ഖത്തര്‍ പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ പ്രസ്താവിച്ചു. കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ ഒമ്പതുപേരാണ് കാട്ടാനയുടെയും കാട്ടുപോത്തിന്റെയും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.
വന്യജീവി ആക്രമണത്തെ പ്രതിരോധിക്കുന്നതില്‍ കേരള സര്‍ക്കാര്‍ പൂർണമായും പരാജയപ്പെട്ടിരിക്കുകയാണെന്ന് സംസ്ഥാന വനം വകുപ്പ് നിഷ്ക്രിയമായിരിക്കുകയാണെന്നും ഹൈദര്‍ ചുങ്കത്തറ പറഞ്ഞു.
എന്നാല്‍, സര്‍ക്കാര്‍ തങ്ങളുടെ പരാജയം മറച്ചുവെക്കാനാണ് ഇതിനെതിരെ പ്രതിഷേധിച്ച മൂവാറ്റുപുഴ എം.എല്‍.എ മാത്യു കുഴല്‍നാടനെയും എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയും അറസ്റ്റ് ചെയ്തത്. അറസ്റ്റില്‍ ഇന്‍കാസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ കൊലപാതകികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇൻകാസ് പ്രസിഡന്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.