ദോഹ: ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ബദര്‍ അല്‍സമ മെഡിക്കല്‍ സെൻററുമായി സഹകര ിച്ച് നാളെ രക്തദാന^മെഡിക്കല്‍ ക്യാമ്പ് നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉച്ചക്ക് 12 മുതല്‍ വൈകുന്നേരം അഞ്ചുമണിവരെ മാമൂറയിലെ ബദര്‍ അല്‍സമ മെഡിക്കല്‍ സെൻററിലാണ് ക്യാമ്പ്. ഇന്‍കാസ് പ്രവര്ത്തകര്ക്കായാണിത്. സൗജന്യമായി ഡോക്ടറുടെ പരിശോധന, മെഡിക്കല്‍ പരിശോധനകളും ഉണ്ടാകും. ഹൃദയ സംബന്ധമായ രോഗങ്ങളെ കുറിച്ച് ഡോ. ദിലു വിശ്വനാഥനും വൃക്ക രോഗങ്ങളെ കുറിച്ച് ഡോ. അനസ് സാലിഹും ക്ലാസെടുക്കും.
ക്യാമ്പില്‍ പങ്കെടുക്കുന്ന ഇന്‍കാസ് അംഗങ്ങള്‍ക്ക് ബദര്‍ അല്‍സമയുടെ ആജീവാനന്ത മെഡിക്കല്‍ ഡിസ്കൗണ്ട് കാര്‍ഡ് വിതരണം ചെയ്യും. കാര്‍ഡ് ലഭിക്കുന്നവര്‍ക്ക് ജനറല്‍ ഡോക്ടര്‍ കണ്സള്ട്ടേഷന് 20 റിയാലും സ്പെഷലിസ്റ്റ് ഡോക്ടര്‍മാരെ കാണുന്നതിന് 35 റിയാലുമായിരിക്കും ഫീസ്. ലാബ് പരിശോധനകള്‍ക്ക് 25 ശതമാനം ഇളവും ലഭിക്കും. കാർഡ് ഉടമകളുടെ ഓണ്‍ അറൈവലില്‍ എത്തുന്ന കുടുംബാംഗങ്ങൾക്കും നിരക്കിളവുകള്‍ ലഭ്യമാവുമെന്നും സംഘാടകര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ഉപദേശക സമിതി ചെയര്മാന് സുരേഷ് കരിയാട്, വൈസ് പ്രസിഡൻറ് അന്‍വര്‍ സാദത്ത്, ജനറല്‍ സെക്രട്ടറി മനോജ് കൂടല്‍, ബദര്‍ അല്‍സമ പ്രതിനിധികളായ ഡോ. ദിലു വിശ്വനാഥന്, റിനുജോസഫ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.