നോബിൾ ഇന്റർനാഷനൽ സ്കൂളിലെ വിദ്യാർഥി കൗൺസിൽ ഉദ്ഘാടനം നിർവഹിച്ചപ്പോൾ
Posted On
date_range Updated On
date_range നോബിൾ സ്കൂളിൽ വിദ്യാർഥി കൗൺസിൽ ഉദ്ഘാടനം
ദോഹ: നോബിൾ ഇന്റർനാഷനൽ സ്കൂളിലെ പുതിയ അധ്യയന വർഷത്തെ പാഠ്യ, പഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാർഥികളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനായി സ്കൂൾ ലീഡർ, വിവിധ ഹൗസുകളുടെ പ്രധാനികൾ എന്നിവരടങ്ങുന്ന വിദ്യാർഥി കൗൺസിലിന്റെ ഉദ്ഘാടനം നോബിൾ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു.
സ്കൂൾ വൈസ് പ്രിൻസിപ്പൽ ജയ്മോൻ ജോയ് സ്വാഗതം പറഞ്ഞു.
പ്രിൻസിപ്പൽ ഷിബു അബ്ദുറഷീദ് സ്കൂൾ വിദ്യാർഥി കൗൺസിൽ ഉദ്ഘാടനം നിർവഹിച്ചു. കായികവിഭാഗം മേധാവി സരിൽ രാജ്, അഞ്ജു, ജോയ്സ് മാനുവൽ, ആന്റണി ജർമൻസ് എന്നിവർ നേതൃത്വം നൽകി. ഹെഡ് ഓഫ് സെക്ഷൻ നിസാർ, നോബിൾ സ്കൂൾ സി.സി.എ കോഓഡിനേറ്റർ മുഹമ്മദ് ഹസ്സൻ എന്നിവർ സന്നിഹിതരായി. സ്കൂൾ വൈസ് പ്രിൻസിപ്പൽ (സി.സി.എ) ഷിഹാബുദ്ദീൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.