കല്യാൺ ജ്വല്ലേഴ്​സിെൻറ ഡിജിറ്റൽ ഗോൾഡ് വിപണിയിൽ

ദോഹ: വിശ്വാസ്യതയാർന്ന ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജ്വല്ലേഴ്​സ്​ കല്യാൺ ജ്വല്ലേഴ്​സ്​ ഡിജിറ്റൽ ഗോൾഡ് അവതരിപ്പിച്ചു. പുതിയ ഡിജിറ്റൽ ഗോൾഡ് വിഭാഗത്തിലേക്ക്​ കടക്കുന്ന കമ്പനി ഇന്ത്യയിലെ ഏറ്റവും വലുതും പൂർണമായും സംയോജിതവുമായ ഗോൾഡ് ഇക്കോസിസ്​റ്റമായ ഓഗ്​മോണ്ടുമായാണ് പങ്കാളികളായിരിക്കുന്നത്. സ്വർണത്തിെൻറ തിളക്കം തുടരുകയും സാങ്കേതികവിദ്യയിലൂടെ പുതിയ സൗകര്യപ്രദമായ മാർഗങ്ങൾ തുറന്നുകിട്ടുകയും ചെയ്യുന്ന സാഹചര്യത്തിൽ കല്യാൺ ജ്വല്ലേഴ്​സ് ഡിജിറ്റൽ ഗോൾഡ് പവേർഡ്​ ബൈ ഓഗ്​മോണ്ട് സുരക്ഷിതവും എളുപ്പവും വിശ്വസനീയവുമായ ഡിജിറ്റൽ രീതിയിൽ 24 കാരറ്റ് പരിശുദ്ധ സ്വർണം വാങ്ങുന്നതിന് ഏറ്റവും അനുയോജ്യമായ മാർഗമാണ്.

കല്യാൺ ജ്വല്ലേഴ്​സ്​ ഡിജിറ്റൽ ഗോൾഡ് വാങ്ങുമ്പോൾ സ്വർണത്തിന് തുല്യമായ ഭൗതിക സ്വർണം ഉപയോക്താവിെൻറ പേരിൽ അടുത്ത അഞ്ചു വർഷത്തേക്ക്​ സൗജന്യവും സുരക്ഷിതവുമായി ഇൻഷ​ുറൻസുള്ള ഐ.ഡി.ബി.ഐ ട്രസ്​റ്റി കമ്പനി ലിമിറ്റഡിൽ സൂക്ഷിക്കും . പുതിയ തലമുറയിലെ ഉപ​ഭോക്താക്കൾ ഭാവിയിലേക്ക്​ പടിപടിയായി സ്വർണം വാങ്ങുന്നതിനാണ് ഇഷ്​ടപ്പെടുന്നത്. കല്യാൺ ജ്വല്ലേഴ്​സ്​​ ഡിജിറ്റൽ ഗോൾഡിൽ ഏറ്റവും കുറഞ്ഞത് അഞ്ച്​ ഖത്തർ റിയാലിനുവരെ സ്വർണം വാങ്ങാം. പിന്നീട്​ സൗജന്യ വാലറ്റ് റഡീം ചെയ്ത് കല്യാൺ ജ്വല്ലേഴ്​സ്​​ ഷോറൂമിൽനിന്ന്​ സ്വർണം നാണയമായോ ആഭരണമായോ വാങ്ങാം. സ്വർണനാണയങ്ങൾ അല്ലെങ്കിൽ ബുള്ളിയൻ വീട്ടുപടിക്കൽ എത്തിക്കുന്നതിനുള്ള സൗകര്യവുമുണ്ട്. വീട്ടിനുള്ളിലിരുന്നുകൊണ്ടുതന്നെ ഉപഭോക്താക്കൾക്ക് ഡിജിറ്റൽ ഗോൾഡ്​ വിൽക്കുന്നതിനും സാധിക്കും.

സ്വർണം എന്നത്തേയും ഇഷ്​ടപ്പെട്ട നിക്ഷേപമാർഗമാണെന്ന് കല്യാൺ ജ്വല്ലേഴ്​സ്​​എക്സിക്യൂട്ടിവ് ഡയറക്ടർ രമേഷ് കല്യാണ രാമൻ പറഞ്ഞു. കോവിഡ്-19നുശേഷം ഏറ്റവും സുരക്ഷിതവും ദീർഘകാലത്തേക്കുള്ള ഏറ്റവും ആകർഷകവുമായ ആസ്​തിയായി സ്വർണം മാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ സൗകര്യപ്രദമായി എളുപ്പത്തിൽ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്ന യുവാക്കൾക്കും ആദ്യമായി സ്വർണം വാങ്ങുന്നവർക്കും സ്വർണത്തോട് പുതിയൊരു താൽപര്യമുണ്ടായിട്ടുണ്ട്. ഡിജിറ്റൽ ഗോൾഡ് അവതരിപ്പിക്കുന്നതോടെ ഉപ​േഭാക്താക്കൾക്ക്​ സമഗ്രമായൊരു ഇക്കോസിസ്​റ്റമാണ്​ തുറന്നുകിട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരി മൂലമുള്ള നിയന്ത്രണങ്ങളുടെ കാലത്ത് കല്യാൺ ജ്വല്ലേഴ്​സ്​​ വൈവിധ്യമാർന്ന ഡിജിറ്റൽ, ഉപഭോക്തൃ കേന്ദ്രീകൃതമായ ഉദ്യമങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായും സുരക്ഷയോടെയും ആഭരണങ്ങൾ വാങ്ങുന്നതിന്​ വിഡിയോ ഷോപ്പിങ്​ സൗകര്യവും ഒരുക്കിയിരുന്നു. കല്യാൺ ജ്വല്ലേഴ്സിൽനിന്ന് ഡിജിറ്റൽ സ്വർണം വാങ്ങുന്നതിന് www.kalyanjewellers.nte/india എന്ന ലിങ്ക് ഉപയോഗിക്കാം.

Tags:    
News Summary - In the digital gold market of Kalyan Jewelers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.