ദോഹ: ഇന്ത്യൻ മീഡിയ ഫോറം ഖത്തർ സംഘടിപ്പിക്കുന്ന ഐ.എം.എ റഫീഖ് സ്മാരക മലയാള പ്രസംഗ മത്സരത്തിന്റെ ഫൈനൽ ശനിയാഴ്ച വൈകീട്ട് 4.30 മുതൽ ഐ.സി.സി അശോക ഹാളിൽ നടക്കും. നൂറോളം വിദ്യാർഥികൾ പങ്കെടുത്ത പ്രാഥമിക റൗണ്ടിൽ മത്സരങ്ങളിൽനിന്നുള്ള വിജയികളായ 18 പേരാണ് ഫൈനൽ റൗണ്ടിൽ മാറ്റുരക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിൽനിന്ന് 10 വിദ്യാർഥികളും ഹയർസെക്കൻഡറിയിൽനിന്ന് എട്ട് വിദ്യാർഥികളുമാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. സമകാലിക പ്രസക്തമായ വിഷയങ്ങളിൽ അധിഷ്ഠിതമായാണ് പ്രസംഗമത്സരം സംഘടിപ്പിക്കുന്നത്. ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളാണ് ഫൈനൽ റൗണ്ടിൽ ഇടം നേടിയത്. രാത്രി 7.30ന് നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ബിന്ദു എൻ. നായർ വിജയികൾക്ക് സമ്മാനങ്ങൾ നൽകും. അപെക്സ് ബോഡി ഭാരവാഹികൾ ഉൾപ്പെടെ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.