ഐ.എം.സി.സി അംഗത്വ കാമ്പയിന് തുടക്കം കുറിച്ച് അപേക്ഷ ഫോറം നൽകുന്നു
ദോഹ: ഇന്ത്യൻ നാഷനൽ ലീഗിെൻറ പ്രവാസി സംഘടനയായ ഇന്ത്യൻ മൈനോറിറ്റീസ് കൽചറൽ സെന്റർ അംഗത്വ കാമ്പയിന് തുടക്കമായി.
ജാബിർ ബേപ്പൂർ, ഹാരിസ് കൂളിയങ്കാലിനു ആദ്യ മെംബർഷിപ് നൽകി ഉദ്ഘാടനം ചെയ്തു. വിവിധ ഏരിയകളായി തിരിച്ചാണ് പ്രചാരണ പ്രവർത്തനങ്ങൾ. മൻസൂർ പി.എച്ച്, ശംസുദ്ദീൻ വില്യപ്പള്ളി, മുബാറക് നെല്ലാളി, മുനീബ് കാസർകോട്, ഹനീഫ് നന്ദി, ജബ്ബാർ ഇരിക്കൂർ എന്നിവർക്കാണ് ചുമതല.
പ്രസിഡന്റ് ഇല്യാസ് മട്ടന്നൂർ അധ്യക്ഷതവഹിച്ചു. മുസ്തഫ കബീർ സ്വാഗതവും സിയാദ് മാട്ടൂൽ നന്ദിയും പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 66406359, 66265300, 6610949.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.