ഇ​സ് ലാ​മി​ക മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​മാ​യ ഔ​ഖാ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഇ​ഫ്താ​ർ ടെ​ന്റി​ൽ നോ​മ്പ് തു​റ​ക്കാ​നെ​ത്തി​യ​വ​ർ

ഇ​ഫ്താ​ർ പ​ദ്ധ​തി, വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ളു​മാ​യി ഔ​ഖാ​ഫ് മ​ന്ത്രാ​ല​യം

​ദോ​ഹ: റ​മ​ദാ​നി​ൽ നോ​മ്പു​തു​റ​ക്കു​ന്ന​വ​ർ​ക്കാ​യി ഒ​രു​ക്കി​യ ‘ഇ​ഫ്താ​ർ പ്രോ​ജ​ക്റ്റ്’ കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ച്ചാ​ണ് ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് ഇ​സ്‍ലാ​മി​ക മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​മാ​യ ഔ​ഖാ​ഫ്. ഇ​ഫ്താ​ർ ടെ​ന്റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ചും മു​ഴു​വ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ്റി​യും സു​താ​ര്യ​ത​യും ഗു​ണ​നി​ല​വാ​ര​വും ഉ​റ​പ്പാ​ക്കാ​ൻ പൊ​തു -സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കി​യു​മാ​ണ് ​ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് എ​ൻ​ഡോ​വ്‌​മെ​ന്റ്സ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് പ്രോ​ജ​ക്ടി​ന്റെ ഭാ​ഗ​മാ​യി ടെ​ന്റു​ക​ളി​ലെ​ത്തു​ന്ന​ത്.

തൊ​ഴി​ലാ​ളി​ക​ൾ, കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​ർ, താ​മ​സ​സൗ​ക​ര്യ​ത്തി​ന്റെ​യോ ജോ​ലി​യു​ടെ​യോ പ്ര​യാ​സ​ങ്ങ​ൾ കാ​ര​ണം സ്വ​ന്ത​മാ​യി ഭ​ക്ഷ​ണം ത​യാ​റാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ എ​ന്നി​വ​രെ​യാ​ണ് പ​ദ്ധ​തി പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്. ജ​ന​സാ​ന്ദ്ര​ത, തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം, ആ​രോ​ഗ്യ -സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​ഫ്താ​ർ ടെ​ന്റു​ക​ളു​ടെ സ്ഥാ​നം നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. ​സു​മ​ന​സ്സു​ക​ൾ​ക്ക് ഇ​ഫ്താ​ർ പ്രോ​ജ​ക്റ്റി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ വി​വി​ധ പാ​ക്കേ​ജു​ക​ളും ഔ​ഖാ​ഫ് മു​ന്നോ​ട്ടു​വെ​ക്കു​ന്നു​ണ്ട്. പ​രി​സ്ഥി​തി സൗ​ഹൃ​ദ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചും ഉ​യ​ർ​ന്ന ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചും ത​യാ​റാ​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ന്റെ വി​ത​ര​ണ​വും മേ​ൽ​നോ​ട്ട​വും ഇ​ല​ക്ട്രോ​ണി​ക് സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് നി​രീ​ക്ഷി​ക്കു​ന്ന​ത്.

നോ​മ്പു​തു​റ വി​ഭ​വ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ൽ മാ​ത്ര​മാ​യി ഇ​ഫ്താ​ർ പ്രോ​ജ​ക്ട് ഒ​തു​ങ്ങു​ന്നി​ല്ല. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം, മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം, അ​ബ്ദു​ല്ല ബി​ൻ സൈ​ദ് അ​ൽ മ​ഹ്മൂ​ദ് ഇ​സ്‌​ലാ​മി​ക് ക​ൾ​ച്ച​റ​ൽ സെ​ന്റ​ർ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് വി​പു​ല​മാ​യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും ഇ​തി​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കും. മ​ത പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ, വി​വി​ധ ഭാ​ഷ​ക​ളി​ൽ മ​ത​പ​ര​മാ​യ സം​ശ​യ​ങ്ങ​ൾ​ക്കു​ള്ള മ​റു​പ​ടി​ക​ൾ എ​ന്നി​വ ടെ​ന്റു​ക​ളി​ൽ ല​ഭ്യ​മാ​യി​രി​ക്കും. ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണം, മെ​ഡി​ക്ക​ൽ സ്ക്രീ​നി​ങ്ങു​ക​ൾ, മ​റ്റു മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യും സം​രം​ഭ​ത്തി​ന്റെ ഭാ​ഗ​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കാ​രു​ണ്യം, ഐ​ക്യം, പ​ര​സ്പ​ര സ​ഹാ​യം എ​ന്നീ മൂ​ല്യ​ങ്ങ​ളെ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് ഖ​ത്ത​റി​ൽ റ​മ​ദാ​നി​ൽ ന​ട​പ്പാ​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ സാ​മൂ​ഹി​ക പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​ണി​ത്. നോ​മ്പ് തു​റ​ക്കു​ന്ന​വ​ർ​ക്കാ​യു​ള്ള ഇ​ഫ്താ​ർ പ​ദ്ധ​തി​ക്ക് മ​ത​പ​ര​വും മാ​നു​ഷി​ക​വു​മാ​യ മൂ​ല്യ​ങ്ങ​ളെ ഉ​ൾ​കൊ​ള്ളു​ന്നു​വെ​ന്നും പ്ര​വാ​ച​ക​ച​ര്യ​യെ പി​ൻ​പ​റ്റി​യു​ള്ള ഈ ​സേ​വ​നം മാ​തൃ​കാ​പ​ര​മാ​ണെ​ന്നും എ​ൻ​ഡോ​വ്‌​മെ​ന്റ് ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ എ​ൻ​ജി​നീ​യ​ർ അ​ബ്ദു​ല്ല ബി​ൻ മു​ഹ​മ്മ​ദ് അ​ൽ മീ​ർ പ​റ​ഞ്ഞു. 

Tags:    
News Summary - Iftar scheme, Ministry of Awqaf with extensive arrangements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.