ഹെൽത്ത് കെയർ ഫൗണ്ടേഷൻ ഖത്തർ ചാപ്റ്ററിന്റെ ‘കാരുണ്യതീരം സുഹൂർ സംഗമം’ ഹെൽത്ത് കെയർ ഫൗണ്ടേഷൻ ചീഫ് പാട്രൺ കെ. മുഹമ്മദ് ഈസ ഉദ്ഘാടനം ചെയ്യുന്നു.
ദോഹ: ഹെൽത്ത് കെയർ ഫൗണ്ടേഷൻ ഖത്തർ ചാപ്റ്റർ ആഭിമുഖ്യത്തിൽ കാരുണ്യതീരം സുഹൂർ സംഗമം ഹെൽത്ത് കെയർ ഫൗണ്ടേഷൻ ചീഫ് പാട്രൺ കെ. മുഹമ്മദ് ഈസ ഉദ്ഘാടനം ചെയ്തു. ഖത്തർ ചാപ്റ്റർ പ്രസിഡന്റ് സി.പി. ഷംസീറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സി.കെ.എ. ഷമീർ ബാവ മുഖ്യ പ്രഭാഷണം നടത്തി. കോഴിക്കോട് ജില്ലയിലെ പൂനൂർ കേന്ദ്രമാക്കി ജീവകാരുണ്യ മേഖലയിൽ കഴിഞ്ഞ 14 വർഷമായി പ്രവർത്തനം നടത്തുന്ന സന്നദ്ധ സംഘടനയാണ് ഹെൽത്ത് കെയർ ഫൗണ്ടേഷൻ. സംഘടയുടെ ഖത്തറിലെ സഹകാരികളുടെ കൂട്ടായ്മയാണ് കാരുണ്യതീരം ഖത്തർ ചാപ്റ്റർ.ഭിന്നശേഷിക്കാരായ, ബുദ്ധിപരമായ പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് സൗജന്യ വിദ്യാഭ്യാസവും പരിചരണവും പുനരധിവാസവും ഉറപ്പുനൽകുന്ന കാരുണ്യതീരം കാമ്പസ് സംഘടനയുടെ പ്രധാന പ്രവർത്തനമാണ്.
കാരുണ്യതീരത്തിൽ സ്പെഷൽ സ്കൂളിനു പുറമെ തൊഴിൽ പരിശീലനം, തൊഴിൽ യൂനിറ്റ്, പകൽ പരിപാലന കേന്ദ്രം, ഫിസിയോതെറപ്പി, സ്പീച്ച് തെറപ്പി തുടങ്ങിയ സേവനങ്ങൾ മികച്ച രീതിയിൽ നൽകിവരുന്നുണ്ട്. ഭിന്നശേഷി മേഖലയിലെ വിശേഷങ്ങളും വാർത്തകളുമായി കമ്യൂണിറ്റി റേഡിയോ ‘കെയർ എഫ്. എം 89.6’ എന്നപേരിൽ കാരുണ്യതീരത്തിൽ പ്രക്ഷേപണം ആരംഭിച്ചുകഴിഞ്ഞു. ഖത്തർ ചാപ്റ്റർ സെക്രട്ടറി ജുനൈദ് പുനൂർ സ്വാഗതവും ജി.സി.സി കോഒാഡിനേറ്റർ കബീർ സി.ടി നന്ദിയും പറഞ്ഞു. ബഷീർ പരപ്പിൽ, ബഷീർ ഖാൻ, എം.എൻ സിദ്ദിഖ്, മുഹമ്മദലി, ആബിദീൻ, റിയാസ് ഉള്ളിയേരി, ഷൗക്കത്ത് കിനാലൂർ, ഷമീർ പി.എച്ച്, സമദ് എളേറ്റിൽ, ഷിറാസ്, മുസ്തഫ ഉള്ളിയേരി, സുഹൈൽ, ഷംനാദ് ഷംസുദ്ദീൻ, കരീം ചളിക്കോട്, മുസ്തഫ ഉള്ളിയേരി, ആസാദ്, സൽമാൻ ചെറൂപ്പ, ഷമീർ പി.എച്ച്, ശമ്മാസ് കാന്തപുരം, ഡോ. ജമാൽ, ഷംലാൻ, ശരീഫ് കൊടുവള്ളി, അഫ്സൽ, നിയാസ്, ഷംലാൽ, കലാം അവേലം എന്നിവർ ആശംസകൾ നേർന്നു. കാരുണ്യതീരത്തെക്കുറിച്ച് കൂടുതൽ അറിയാൻ താൽപര്യമുള്ളവർ 31406060, 30042431 നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.