കെ.എം.സി.സി റമദാൻ മുഹബ്ബത്ത് സ്നേഹ സംഗമത്തിൽ ഡോ. ജസീൽ സംസാരിക്കുന്നു
ദോഹ: കെ.എം.സി.സി. ഖത്തർ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ റമദാൻ മുഹബ്ബത്ത് സ്നേഹസംഗമം സംഘടിപ്പിച്ചു. അമേരിക്കൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംസ്ഥാന കൗൺസിലർമാർ, ജില്ല, മണ്ഡലം, ഏരിയ, മുനിസിപ്പൽ, പഞ്ചായത്ത് കമ്മിറ്റികൾക്കും സബ് കമ്മിറ്റികൾക്കുമാണ് സ്നേഹസമ്മാനങ്ങൾ വിതരണം ചെയ്തത്. തുമാമയിലെ കെ.എം.സി.സി ഹാളിൽ നടന്ന സംഗമത്തിൽ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ആക്ടിങ് ചെയർമാൻ എസ്.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. അമേരിക്കൻ ഹോസ്പിറ്റൽ ഗ്രൂപ്പ് സി.ഇ.ഒ. ഡോ. ജസീൽ വ്രതാനുഷ്ഠാനം മുൻനിർത്തിയുള്ള ആരോഗ്യ ബോധവത്കരണം നടത്തി. ട്രൂ പാത്ത് ജനറൽ കൺവീനർ ഡോ. കെ.എം. ബഹാഉദ്ദീൻ ഹുദവി റമദാൻ സന്ദേശം നൽകി. ഉപദേശക സമിതി വൈസ് ചെയർമാൻ അബ്ദുന്നാസർ നാച്ചി, അമേരിക്കൻ ഹേസ്പിറ്റൽ മാർക്കറ്റിങ് മാനേജർ ഷെബീൻ സംസാരിച്ചു.
സലീം റഹ്മാനി ഖിറാഅത്ത് നടത്തി. ഉപദേശക സമിതി അംഗങ്ങൾ, സംസ്ഥാന, ജില്ല, മണ്ഡലം, ഏരിയ, പഞ്ചായത്ത്, മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികൾ സംബന്ധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും ട്രഷറർ പി.എസ്.എം. ഹുസൈൻ നന്ദിയും പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ ആദം കുഞ്ഞി, സിദ്ദീഖ് വാഴക്കാട്, അബൂബക്കർ പുതുക്കുടി, അജ്മൽ നബീൽ, അശ്റഫ് ആറളം, താഹിർ താഹാ കുട്ടി, വി.ടി.എം. സ്വാദിഖ്, സൽമാൻ എളയടം, ഷമീർ പട്ടാമ്പി, ഫൈസല്‍ മാസ്റ്റർ കേളോത്ത്, ശംസുദ്ദീന്‍ വാണിമേല്‍ എന്നിവർ സ്നേഹസമ്മാന വിതരണത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.