Posted On
date_range Updated On
date_range ഇടുക്കി സ്വദേശി ഖത്തറിൽ മരിച്ചു
ദോഹ: ഇടുക്കി ബാലഗ്രാം കരുണാപുരം സ്വദേശി ഹാഷിം അബ്ദുൽ ഹഖ് (32) ദോഹയിൽ മരിച്ചു. അക്രോബാറ്റ് ലിമോസിൻ കമ്പനിയിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹത്തെ അൽ ദാഇയിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. മൃതദേഹം അൽഖോർ മോർച്ചറിയിൽ. അവിവാഹിതനാണ്.
പിതാവ്: അബ്ദുൽ ഹഖ്, മാതാവ്: റൈഹാനത്ത്. രണ്ട് സഹോദരിമാരുണ്ട്. പൊലീസ് ക്ലീയറൻസ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം ഖത്തറിൽ തന്നെ മയ്യിത്ത് ഖബറടക്കുമെന്ന് കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ചെയർമാൻ മെഹബൂബ് നാലകത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.