ദോഹ: ക്രേസി സിഗ്നലിൽ ദോഹ അൽ ജദീദ മെട്രോ സ്റ്റേഷന് സമീപത്ത് പുതുതായി തുടങ്ങിയ ‘െഎസ് ബർഗ് ഹൗസ് ഒാഫ് ഫലൂദ’ റെസ്റ്റോറൻറിെൻറ ഉദ്ഘാടനം ഡിസംബർ ഏഴിന് നടക്കുമെന്ന് ഡയറക്ടർമാരായ നസീർ വാട്ടപുതുശ്ശേരി, വി.പി.മുഹമ്മദ്, മാനേജർ സി.കെ. ഇസ്മായിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം നാലിന് െഎ.സി.സി പ്രസിഡൻറ് മിലൻ അരുൺ, കെ.എം.സി.സി പ്രസിഡൻറ് എസ് .എ.എം ബഷീർ എന്നിവരുടെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ ദാന ഖലീജ് ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് ഇബ്രാഹിം മുഹമ്മദ് അലി അൽ ഇമാദി ഉദ്ഘാടനം ചെയ്യും. അമ്പതിൽ അധികം ഫലൂദകൾ ആണ് െഎസ് ബർഗിെൻറ പ്രത്യേകത. ഫ്രഷ് ബർഗർ, പാസ്ത ഇറ്റാലിയൻ വിഭവങ്ങൾ, സിഗ്നേച്ചർ മോജിറ്റോസ് എന്നിവ അടങ്ങുന്ന മെനു ആണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തന്നെ അനൗദ്യോഗികമായി സ്ഥാപനം ആരംഭിച്ചിരുന്നു.
ആ ദിവസങ്ങളിൽ എത്തിയ ഉപഭോക്താക്കളിൽ നിന്ന് നല്ല പ്രതികരണമാണ് കിട്ടിയത്. ഒ ാൺലൈൻ ഫോേട്ടാഗ്രഫി മൽസരത്തിൽ വിജയിച്ച നിലമ്പൂർ സ്വദേശി സുബിന് ഉദ്ഘാടനചടങ്ങിൽ വച്ച് സമ്മാനം കൈമാറും. ബനാന െഎലൻറിലേക്കുള്ള പാസ് ആണ് സമ്മാനം. കിഡ്സ് സ്വീറ്റ് ട്രോളി, മാജിസ് സണ്ടേസ്, ഡ്രീം സൺഡേസ്, ഫീൽ ദ ഹോട്ട് ക്രേസ്, മുംബൈ മിട്ടി ഫലൂദ, മാർവൽ ഫ്രൂട്ട് മിക്സ്, ഫ്രഷ് ബർഗർ, സൂപ്പ്, സലാഡ്, ഷെയ്ക്ക് തുടങ്ങിയ വിവിധ ഇനങ്ങളിലായി നിരവധി വിഭവങ്ങൾ െഎസ് ബർഗിൽ ഉണ്ട്. മെയിൻകോഴ്സ് വിഭാഗത്തിൽ ബീഫ് മെഡാലിയൻ, ചിക്കൻ ഒ ഗ്രാറ്റിൻ, പെപ്പറോണി ബീഫ് സിസ്ലർ, ഹെർബ് റൈസ് എന്നിവയുണ്ട്. 30 റിയാലിൽ താഴെയാണ് എല്ലാത്തിനും വില. ഫോൺ: 44274274, 66274274.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.