കൾച്ചറൽ സെന്റർ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ
പങ്കെടുത്തവർ
ദോഹ: ഐ.സി.സി വനിതാ ഫോറം, മെഡ്ഫോർട്ട് ഷീ ക്ലിനിക്ക് എന്നിവയുമായി സഹകരിച്ച് ഇന്ത്യൻ കൾചറൽ സെന്റർ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ആറ് വയസ്സിന് താഴെയുള്ള കുട്ടികൾക്കുമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
മെഡ്ഫോർട്ട് ഷീ ക്ലിനിക്കിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ ഇന്ത്യൻ എംബസിയിലെ കൗൺസിലർ (ചാൻസറി ആൻഡ് കോൺസുലർ ഹെഡ്) ഡോ. വൈഭവ് എ. ടണ്ഡാലെ മുഖ്യാതിഥിയായി. ഐ.സി.സി. പ്രസിഡന്റ് എ.പി. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. ഐ.എസ്.സി. പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ സംസാരിച്ചു. ഐ.സി.സി. വനിതാ ഫോറം ചെയർപേഴ്സൻ അഞ്ജന മേനോൻ സ്വാഗതവും ഐ.സി.സി കൾച്ചറൽ ആക്റ്റിവിറ്റീസ് മേധാവി നന്ദിനി അബ്ബഗൗണി നന്ദിയും പറഞ്ഞു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ്, മെഡ്ഫോർട്ട് സി.ഇ.ഒ. ഉദയകുമാർ, ഐ.സി.സി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ചടങ്ങിൽ ആരോഗ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിൽ നൽകിയ പിന്തുണക്കും പങ്കാളിത്തത്തിനും മെഡ്ഫോർട്ട് ഷീ ക്ലിനിക്കിനെ ഐ.സി.സി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.