ഐ.സി.ബി.എഫ് സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഐ.സി.ബി.എഫ് 55ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു. സി റിങ് റോഡിലെ അമേരിക്കൻ ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിൽ നിരവധി പ്രവാസി തൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ പരിശോധന, കൺസൾട്ടേഷൻ, മരുന്നുകൾ എന്നിവ ലഭ്യമാക്കി. ക്യാമ്പിൽ ജനറൽ മെഡിസിൻ, യൂറോളജി, കാർഡിയോളജി, ജനറൽ സർജറി, ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ഡെർമറ്റോളജി, ഡെന്റൽ വിഭാഗങ്ങളിൽ സൗജന്യ പരിശോധനയും വിദഗ്ധ ഡോക്ടർമാരുടെ കൺസൾട്ടേഷനും ലഭ്യമാക്കി. ആവശ്യക്കാർക്ക് സൗജന്യ മരുന്നുകളും വിതരണം ചെയ്തു. ദോഹയിലെയും പരിസരങ്ങളിലെയും വിവിധ ലേബർ ക്യാമ്പുകളിൽ നിന്നായി 500 -ലധികം തൊഴിലാളികൾ സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി.
ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാനവാസ് ബാവയുടെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി ദീപക് ഷെട്ടി സ്വാഗതവും മെഡിക്കൽ വിങ് ചുമതലയുള്ള എം.സി അംഗം മിനി സിബി നന്ദിയും പറഞ്ഞു. പരിപാടിക്ക് വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, സെക്രട്ടറി ജാഫർ തയിൽ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ മണി ഭാരതി, ഇർഫാൻ അൻസാരി, അമർ സിങ്, ശങ്കർ ഗൗഡ്, ഖാജ നിസാമുദ്ദീൻ, എസ്. നീലാംബരി എന്നിവർ നേതൃത്വം നൽകി. അമേരിക്കൻ ആശുപത്രി സി.ഇ.ഒ ഇഖ്ബാൽ മുഖ്യാതിഥിയെ പൂച്ചെണ്ട് നൽകി ആദരിച്ചു.
ഐ.സി.ബി.എഫ് അഡ്വൈസറി ബോർഡ് ചെയർമാൻ കെ.എസ്. പ്രസാദ്, അഡ്വൈസറി കൗൺസിൽ അംഗം വി. സതീഷ്, ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ്, ഐ.സി.സി അഡ്വൈസറി ബോർഡ് ചെയർമാൻ പി.എൻ. ബാബുരാജൻ, ഐ.ബി.പി.സി വൈസ് പ്രസിഡന്റ് അബ്ദുൽ സത്താർ, ഐ.എസ്.സി വൈസ് പ്രസിഡന്റ് സിതെന്തു പാൽ, ജനറൽ സെക്രട്ടറി ഹംസ യൂസഫ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.