ഇന്റഗ്രേറ്റഡ് കൾച്ചറൽ അസോസിയേഷൻ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച അറബിക് കാലിഗ്രഫി വർക്ക്ഷോപ്പിൽനിന്ന്
ദോഹ: അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി ഇന്റഗ്രേറ്റഡ് കൾച്ചറൽ അസോസിയേഷൻ (ഐ.സി.എ ഖത്തർ) വിദ്യാർഥികൾക്കായി അറബിക് കാലിഗ്രഫി വർക്ക്ഷോപ് സംഘടിപ്പിച്ചു. പ്രമുഖ കാലിഗ്രാഫറും ആർട്ടിസ്റ്റുമായ കമറുദ്ദീൻ നേതൃത്വം നൽകിയ ശിൽപശാലയിൽ അമ്പതിൽപരം പേർ പങ്കെടുത്തു.
പരിപാടി സമാപന സംഗമത്തിൽ പ്രമുഖ സാമൂഹിക പ്രവർത്തകനും ലോക കേരള സഭ മെംബറും ഐ.സി.എ അഡ്വൈസറി മെംബറുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടി, മുത്തലിബ് മട്ടന്നൂർ, പ്രസിഡന്റ് റഹ്മത്തുല്ല, വൈസ് പ്രസിഡന്റ് ഷെറിൻ, സിദ്ദിഖ് പറമ്പത്ത്, സെക്രട്ടറി ഹബീബ്, എക്സ്കോം മെംബർ ഫക്രു എന്നിവരും രക്ഷിതാക്കളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.