ദോഹ: ഖത്തരി ചിത്രകാരി ഗദാ അൽ ഖാതിറിെൻറ ‘ഉപരോധമെന്ന എനർജി ഡ്രിങ്ക്’ എന്ന് പേരിട്ടിരിക്കുന്ന ചി ത്രപ്രദർശനം ശ്രദ്ധ പിടിച്ചുപറ്റി. പാരിസിലെ പ്രസിദ്ധമായ സൈറ്റ് ഇൻറർനാഷണൽ ദെസ് ആർട്ട്സിലെ ഓപ്പൺ സ്റ്റുഡിയോ നൈറ്റിലാണ് ചിത്രപ്രദർശനം. മൂന്ന് മാസത്തെ പാരിസ് റെസിഡൻസി േപ്രാഗ്രാമിെൻറ ഭാഗമായാണ് പ്രദർശനം. ഖത്തറിെൻറ ബൃഹദ് പദ്ധതിയായ വിഷൻ 2030െൻറ പൂർത്തീകരണത്തിലേക്കുള്ള പ്രയാണം വേ ഗത്തിലാക്കുന്നതിന് ഉപരോധം ഖത്തറിന് പ്രചോദനമായതെങ്ങനെയെന്ന് തെൻറ ഹാസ്യാത്മകമായ വരകളി ലൂടെ കലാേപ്രമികൾക്ക് വ്യക്തമാക്കി നൽകുന്നതാണ് ഗദായുടെ പ്രദർശനം.
ഗ്രാഫിക് ഡിസൈനിൽ ഫൈൻ ആർട്സ് ബിരുദധാരിയാണ് ഗദാ അൽ ഖാതിർ. വിർജീനി കോമൺവെൽത്ത്് യൂനിവേഴ്സിറ്റി–ഖത്തറിൽ നിന്ന് ബിരുദമെടുത്തയാളാണ് അൽ ഖാതിറെന്ന രാഷ്ട്രീയവിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രകാരി. ആവിഷ്കാര സ്വാതന്ത്ര്യം, വ്യാജ വാർത്തകൾ, അനീതി തുടങ്ങിയ വിഷയങ്ങളിൽ ഇതി നകം ശ്രദ്ധേയമായ സൃഷ്ടികൾ നടത്തിയിട്ടുണ്ട്. ദോഹയിലെ ആർട്ടിസ്റ്റ് റെസിഡൻസ് േപ്രാഗ്രാമിെൻറ ഭാഗമായി ഖത്തർ മ്യൂസിയം ചെയർപേഴ്സൺ ശൈഖ അൽ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ ഫയർസ്റ്റേഷനിൽ ചിത്രപ്ര ദർശനം നടത്തിയിരുന്നു. ഇതിെൻറ തുടർച്ചയാണ് പാരീസിലേത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.