ദോഹ: സൗദി അറേബ്യയിലെ നജ്റാൻ മേഖലയിൽ ഹൂതി വിഭാഗം നടത്തിയ ആക്രമണത്തിൽ ശക്തമായി അപലപിച്ച് ഖത്തർ. മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയുയർത്തുന്ന അപകടകരമായ നീക്കമാണിതെന്നും വിദേശകാര്യ മന്ത്രാലയം വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തിൽ നിരവധി സിവിലിയന്മാർക്ക് പരിക്കേറ്റിട്ടുണ്ട്.
ആക്രമണം സൗദിയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനവുമാണ്. സിവിലിയന്മാരെയും അവരുടെ അടിസ്ഥാന സൗകര്യങ്ങളെയും മറ്റ് സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്നതായും പ്രസ്താവനയിൽ വിശദമാക്കി. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും അതിർത്തി പ്രദേശങ്ങളുടെ സംരക്ഷണവും ഉറപ്പാക്കാൻ സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഖത്തർ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.