ഖത്തറിൽ ഇനി എല്ലാ ഇന്ത്യക്കാർക്കും ഹോട്ടൽ ക്വാറൻറീൻ നിർബന്ധം

ദോഹ: എല്ലാ ഇന്ത്യക്കാർക്കും ഇനി ഖത്തറിൽ എത്തിയാൽ ഹോട്ടൽ ക്വാറൻറീൻ നിർബന്ധം. ഇന്ത്യയടക്കമുള്ള ഖത്തറി​െൻറ കോവിഡ്​ ഗ്രീൻലിസ്​റ്റിൽ ഇല്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള ചില വിഭാഗങ്ങൾക്ക്​ ഇക്കാര്യത്തിൽ അനുവദിച്ചിരുന്ന ഇളവ്​ ഫെബ്രുവരി 14 മുതൽ ഇല്ലാതായി. രാജ്യത്ത്​ കോവിഡ്​ രോഗികൾ കൂടി വരുന്ന പശ്​ചാത്തലത്തിലാണിത്​. ഗ്രീൻ ലിസ്​റ്റിൽ ഉൾ​െപ്പടാത്ത രാജ്യങ്ങളിലുള്ള എല്ലാവർക്കും​ ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാണെന്നും ചില വിഭാഗങ്ങൾക്കുണ്ടായിരുന്ന ഇളവുകൾ ഇനി മുതൽ ലഭ്യമല്ലെന്നും പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. ​കുഞ്ഞുങ്ങളുള്ള മാതാക്കൾ, പ്രായമായവർ, കുട്ടികൾ, ദീർഘകാലരോഗമുള്ളവർ തുടങ്ങിയവർക്ക്​ ഹോംക്വാറൻറീൻ മതിയായിരുന്നു. ഈ ഇളവാണ്​ ഇല്ലാതായത്​. കോവിഡ്​ ഭീഷണി കുറവുള്ള രാജ്യങ്ങളു​െട പട്ടികയാണ്​ ഗ്രീൻലിസ്​റ്റ്​. പുതുക്കിയ പട്ടികയിലും ഇന്ത്യ ഇല്ല. ഈ പട്ടികയിൽ ഉൾപ്പെട്ട രാജ്യക്കാർക്ക്​ മാത്രമേ നിലവിൽ ഹോട്ടൽ ക്വാറൻറീൻ ആവശ്യമില്ലാത്തതുള്ളൂ. ഇവർ ഹോം ക്വാറൻറീനിലാണ്​ കഴി​േയണ്ടത്​.

ഗ്രീൻ ലിസ്​റ്റിൽ ഉൾ​െപ്പട്ട, അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളിൽ നിന്നും ഖത്തറിലെത്തുന്ന യാത്രക്കാർക്കുള്ള ക്വാറൻറീൻ വ്യവസ്​ഥകൾ ഇങ്ങനെയാണ്​:ഇത്തരം രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ വിമാനത്താവളത്തിലെത്തുന്ന മുറക്ക് കോവിഡ്–19 പരിശോധനക്ക് വിധേയമാകണം. അതോടൊപ്പം ഒരാഴ്ചത്തെ ഹോം ക്വാറൻറീൻ ഉറപ്പു നൽകുന്ന സാക്ഷ്യപത്രത്തിൽ ഒപ്പുവെക്കണം.ഒരാഴ്ചക്ക് ശേഷം ഹെൽത്ത് സെൻററിലെ കോവിഡ് പരിശോധനാ കേന്ദ്രത്തിലെത്തി വീണ്ടും പരിശോധനക്ക് വിധേയമാകണം. ഫലം പോസിറ്റീവ് ആണെങ്കിൽ ഐസലേഷൻ കേന്ദ്രത്തിലേക്ക് മാറ്റും. നെഗറ്റീവ് ആണെങ്കിൽ ഇഹ്തിറാസ്​ ആപ്പിൽ പച്ച തെളിയുകയും ക്വാറൻറീൻ അവസാനിക്കുകയും ചെയ്യും.

ഇന്ത്യയടക്കമുള്ള കോവിഡ്​ ഭീഷണി കൂടുതലുള്ള ഖത്തറിൻെറ ഗ്രീൻ ലിസ്​റ്റിൽ ഉൾപ്പെടാത്ത രാജ്യക്കാരുടെ ക്വാറൻറീൻ വ്യവസ്​ ഥകൾക്ക്​ ഇങ്ങനെയാണ്​: ഇവർ ഖത്തർ എയർവേയ്​സിലാണ്​ വരുന്നതെങ്കിൽ അംഗീകൃത കോവിഡ്​ പരിശോധനകേന്ദ്രങ്ങളിൽ നിന്നുള്ള കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ കരുതണം. മറ്റ്​ വിമാനങ്ങളിൽ വരുന്നവർക്ക്​ മുൻകൂട്ടിയുള്ള പരിശോധന സർട്ടിഫിക്കറ്റ്​ ആവശ്യമില്ല. ഇവർക്ക്​ ഹമദ്​ വിമാനത്താവളത്തിൽ നിന്ന്​ പരിശോധന നടത്തും. ഇവരെ നേരത്തേ ബുക്ക്​ ചെയ്​ത ക്വാറൻറീൻ ഹോട്ടലിലേക്ക്​ കൊണ്ടുപോകും. തുടർന്ന്​​ ഒരാഴ്​ച ഹോട്ടൽ ക്വാറൻറീൻ. ആറാംദിനം കോവിഡ്​ പരിശോധന നടത്തും. നെഗറ്റീവ്​ ആണെങ്കിൽ പിന്നീടുള്ള ഏഴ്​ ദിവസം ഹോം ക്വാറൻറീൻ. വിസയുള്ളവർ 'എക്​സപ്​ഷനൽ എൻട്രി പെർമിറ്റ്​' കൈപറ്റിയതിന്​ ശേഷം മാത്രമേ ഖത്തറിലേക്ക്​ വരാൻ കഴിയൂ.

ഗ്രീൻ ലിസ്​റ്റിൽ ഉള്ള രാജ്യങ്ങൾ

കോവിഡ്​ ഭീഷണി കുറവുള്ള ഖത്തറിൻെറ ഗ്രീൻലിസ്​റ്റിൽ ഉൾപ്പെട്ട രാജ്യങ്ങൾ ഇവയാണ്​. ഒമാൻ, ബ്രൂണെ ദാറുസ്സലാം, തായ്​ ലാൻറ്​, ​െചെന, വിയറ്റ്​നാം, മലേഷ്യ, സൗത്​ കൊറിയ, സിംഗപ്പൂർ, ജപ്പാൻ, മ്യാൻമർ, മാലദ്വീപ്​ ( സേഫ്​ ട്രാവൽ ബബ്​ൾ പ്രകാരമുള്ള പാക്കേജ്​ യാത്ര മാത്രം), ആസ്​ട്രേലിയ, ന്യൂസിലാൻറ്​, മെക്​സിക്കോ, ക്യൂബ, മൗറീഷ്യസ്​, ഐസ്​ലാൻറ്​, അയർലാൻറ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.