????? ????????????? ????? ????? ?????????? ????? ????? ????????? ?????????????????????

ഇറ്റലിക്ക്​ ഖത്തറിൻെറ രണ്ട് ഫീൽഡ് ആശുപത്രികൾ

ദോഹ: കോവിഡ്–19 ദുരിതം വിതച്ച ഇറ്റലിക്ക് വീണ്ടും ഖത്തറി​െൻറ കൈത്താങ്ങ്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ര ണ്ട് ഫീൽഡ് ആശുപത്രികളാണ് ഖത്തർ അമീരി ഫോഴ്സി​െൻറ രണ്ട് സൈനിക വിമാനങ്ങൾ ഇറ്റലിയിലെത്തിച്ചത്. തലസ്​ഥാനമായ റോ മിലെ പ്രാറ്റിക ഡി മാരേ സൈനിക വിമാനത്താവളത്തിലും വെറോണ വിയ്യാഫ്രാൻക വിമാനത്താവളത്തിലുമാണ് ഫീൽഡ് ആശുപത്രികളുമായി ഖത്തറിൽ നിന്നുള്ള വിമാനങ്ങളിറങ്ങിയത്. യഥാക്രമം 5200, 4000 ചതുരശ്രമീറ്റർ വിസ്​തൃതിയുള്ള രണ്ട് ഫീൽഡ് ആശുപത്രിയിലും 1000 വീതം കിടക്കകളാണുള്ളത്. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളും ചികിത്സക്കായുള്ള ആധുനിക സജ്ജീകരണങ്ങളും ആശുപത്രികളിലുണ്ട്. റോമിലെ പ്രാറ്റിക ഡി മാരേ സൈനിക വിമാനത്താവളത്തിലെത്തിയ ഖത്തർ സൈനിക വിമാനത്തെ ഇറ്റാലിയൻ വിദേശകാര്യമന്ത്രി ലൂയിഗി ഡി മയോ നേരിട്ടെത്തി സ്വീകരിച്ചു.

ഇറ്റലിയിലെ ഖത്തർ അംബാസഡർ അബ്​ദുൽ അസീസ്​ അഹ്മദ് അൽമൽകി അൽ ജെഹ്നി, ഇറ്റലിയിലെ ഖത്തരി മിലിറ്ററി അറ്റാഷെ ജനറൽ ഹിലാൽ ബിൻ അലി അൽ മുഹന്നദി, ഇറ്റാലിയൻ സൈനിക കമാൻഡർ ജനറൽ റോസോ അൽബെർട്ടോ എന്നിവരും വിമാനത്താവളത്തിലെത്തിയിരുന്നു. ഇറ്റലിയുമായുള്ള ഖത്തറി​െൻറ നയതന്ത്ര, സൗഹൃദബന്ധം പ്രകടമാകേണ്ട നിർണായക സാഹചര്യമാണിതെന്നും ഈ ഘട്ടത്തെയും നാം ഒരുമിച്ച് തരണം ചെയ്യുമെന്നും അംബാസഡർ അൽ മൽകി അൽ ജെഹ്നി പറഞ്ഞു. കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇറ്റലിയിലേക്ക് നാല് വിമാനങ്ങളാണ് ഖത്തർ അയക്കുന്നത്. ബാക്കി രണ്ട് വിമാനങ്ങൾ ഉടൻ സഹായവുമായി ഇറ്റലിയിലേക്ക് പറക്കും. മെഡിക്കൽ ഉപകരണങ്ങളുമായി ഖത്തർ ഡെവലപ്മ​െൻറ് ഫണ്ടി​െൻറയും ഖത്തർ സായുധസേനയുടെയും സഹകരണത്തോടെ ഇന്ന് ഇറ്റലിയിലേക്ക് പറക്കും. പ്രതിസന്ധി ഘട്ടങ്ങളിലും ഖത്തറി​െൻറ സഹായത്തിന് നേരത്തെ ഇറ്റാലിയൻ വിദേശകാര്യമന്ത്രി ലുയിഗി ഡി മയോ നന്ദി അറിയിച്ച് ട്വീറ്റ് ചെയ്തിരുന്നു.

Tags:    
News Summary - hospital-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.