ദോഹ: രാജ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ മുൻ കൂട്ടി അപ്പോയ്മെൻ്റ് എടുക്കുന്നത് തിരക്ക് കുറക്കാനും സമയം ലാഭിക്കാനും സഹായിക്കുമെന്ന് ക്ലിനിക്കൽ വകുപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.ഹനാൻ മജ്ലി വ്യക്തമാക്കി. ഡോക്ടറുമായി കൂടുതൽ സമയം ചെലവഴിക്കാനും രോഗിക്ക് കഷൃത്യമായ ചികിത്സ ലഭിക്കാനും ഇത് സഹായകമാകുമെന്നും അവർ അറിയിച്ചു. മുൻ കൂട്ടി അപ്പോയ്മെൻ്റ് എടുക്കാൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ സൗകര്യമുണ്ട്. ഈ സൗകര്യം എല്ലാവരും ഉപയോഗിപ്പെടുത്തിയാൽ സെൻ്ററുകളിലെ തിരക്ക് ഏറെ കുറക്കാൻ സഹായിക്കുമെന്നും അവർ അറിയിച്ചു. ബന്ധപ്പെട്ട സെൻ്ററുകളിൽ നേരിട്ടോ 107 എന്ന നമ്പറിൽ വിളിച്ചോ ബുക്ക് ചെയ്യാനും നിലവലിലെ ബുക്കിംഗ് റദ്ദ് ചെയ്യാനോ മറ്റൊരു ദിവസത്തേക്ക് മാറ്റാനോ കഴിയും. രോഗികൾ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഡോ. ഹനാൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.