ദോഹ: ഹോണ്ടയുടെ പുതിയ മൂന്ന് മോഡൽ വാഹനങ്ങൾ ഖത്തർ വിപണിയിലിറക്കി. ആൾ ന്യൂ 2021 സിറ്റി, 2021 ഹോണ്ട അകോഡ് എന്നീ കാറുകളും ബ്രാൻഡ് ന്യൂ സി.ബി.ആർ 600 ആർ.ആർ ബൈക്കുമാണ് പുറത്തിറക്കിയത്. ഇതാദ്യമായാണ് ഹോണ്ട തങ്ങളുെട വാഹനങ്ങൾ വെർച്വൽ ചടങ്ങിൽ പുറത്തിറക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. അത്യാധുനിക സൗകര്യങ്ങളുള്ള ഏറെ സ്ൈറ്റലിഷായ വാഹനങ്ങളാണ് മൂന്നും. ന്യൂ സി.ബി.ആർ 600 ആർ.ആർ ബൈക്കിെൻറ പുറംമോടി ഏറെ മനോഹരമാണ്. മോട്ടോ ജി.പി എയ്റോഡെയ്നാമിക് ഉപയോഗിച്ചതിനാൽ വാഹനം ഓടിക്കുന്നയാൾക്ക് കൂടുതൽ നിയന്ത്രണം കൈവരും. ഒരു ബൈക്കിന് വേണ്ട എല്ലാ ആധുനിക സാങ്കേതികവിദ്യകളും ഇതിൽ സമ്മേളിച്ചിട്ടുണ്ട്.
സാങ്കേതികവിദ്യയിലും ഭംഗിയിലും ഏെറ മുന്നിലുള്ളതാണ് 2021 ഹോണ്ട അകോർഡ് കാർ. ഏറ്റവും ആധുനികമായ സുരക്ഷാസംവിധാനങ്ങളുമുണ്ട്. പുതിയ സ്പോർടി ലുക്ക് ആണ് മെറ്റാരു പ്രത്യേകത. കാണാൻ ഇമ്പമുള്ള വർണവും വാഹനത്തെ മികവുറ്റതാക്കുന്നു. ദി ആൾ ന്യൂ 2021 ഹോണ്ട സിറ്റി കാറിന് സ്പോർട് വേരിയൻറ് അടക്കം നാല് വ്യത്യസ്ത ഇനങ്ങളുണ്ട്. ഓടിക്കുന്നയാൾക്കും മറ്റ് യാത്രക്കാർക്കും ഏറെ സൗകര്യപ്രദമായതാണ് ഉൾവശം. കണ്ണഞ്ചിപ്പിക്കുന്ന പുറംമോടിയാണ് ഈ മോഡലിനുള്ളത്.
ഖത്തറിലെ മുൻനിര കമ്പനിയായ ദോഹ മാർക്കറ്റിങ് സർവിസസ് കമ്പനി (ഡൊമാസ്കോ) ആണ് ഹോണ്ടയുടെ പുതിയ വാഹനങ്ങൾ ഖത്തർവിപണിയിൽ വിതരണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.