ദോഹ: കോവിഡ്–19 രോഗികൾക്ക് മികച്ചതും സുരക്ഷിതവുമായ സേവനങ്ങൾ നൽകുന്നതിൽ എച്ച്. എം. സി ആംബുലൻസ് സർവീസ് ഒരു പ ടി മുന്നിൽ. സുരക്ഷിതമായ മുൻകരുതൽ നടപടികൾ പുതുതായി ആംബുലൻസുകളിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എച്ച്. എം. സി ആംബുലൻസ് സർവീസ് അസി. എക്സിക്യൂട്ടിവ് ഡയറക്ടർ അലി ദർവീശ് പറഞ്ഞു.പരിചയ സമ്പന്നരും വിദഗ്ധരുമായ ജീവനക്കാരെയും ൈഡ്രവർമാരെയുമാണ് സേവനത്തിനായി നിയമിച്ചിരിക്കുന്നത്. പാരാമെഡിക്സ് ജീവനക്കാർക്കും രോഗികൾക്കും പി. പി. ഇ കിറ്റുകൾ നൽകിയാണ് പ്രവർത്തനം. പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും സുതാര്യമാക്കുന്നതിനും വിർച്വൽ ഓഫീസും യോഗങ്ങളും ചേരുന്നുണ്ട്.
ദൈനംദിന പ്രവർത്തനങ്ങളെ ഇത് ബാധിക്കുന്നില്ല. കോവിഡ്–19 കാലത്തും പ്രവർത്തനം സാധാരണ നിലയിൽ കൊണ്ട് പോകാൻ ഇത് സഹായിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.കോവിഡിന് ശേഷം പ്രതിദിന പ്രവർത്തനങ്ങളിൽ 30 ശതമാനം വർധനവുണ്ട്. 700–800 എമർജൻസി കോൾ എന്നത് നിലവിൽ ശരാശരി ഒരുദിവസം 1200 വരെ ആകുന്നുണ്ട്. എച്ച്. എം. സി ആശുപത്രികളിലും പി. എച്ച്. സി. സി ഹെൽത്ത്സെൻററുകളിലും ൈഡ്രവ് ത്രൂ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ്–19 ബാധയുണ്ടെന്ന് സംശയിക്കുന്നവരെ പരിശോധിക്കാൻ മൊബൈൽ വാഹനങ്ങളെ വിന്യസിച്ചിട്ടുണ്ട്. രോഗികളെയും സംശയമുള്ളവരെയും കൊണ്ട് പോകുന്നതിന് വേണ്ടി മാത്രം 20 ആംബുലൻസുകളാണ് വിന്യസിച്ചിരിക്കുന്നത്. കൂടാതെ സമ്പർക്ക വിലക്ക് കേന്ദ്രങ്ങളിലേക്ക് കൂടുതൽ ആളുകളെ ഒരേ സമയം എത്തിക്കുന്നതിനായി ബസുകളും സജ്ജീകരിച്ചിട്ടുണ്ട്. ആംബുലൻസ് നിരന്തരം ശുചീകരണത്തിനും അണുനശീകരണത്തിനും വിധേയമാക്കുന്നുണ്ട്. കമ്മ്യൂണിക്കബിൾ ഡിസിസ് സെൻററിെൻറ പ്രത്യേക മാനദണ്ഡങ്ങൾക്കനുസൃതമായാണ് ശുചീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.