മുഹമ്മദ് റംദാൻ, മുഹമ്മദ് അസീം രിദ് വാൻ,ആസിയ അൽ ഹസനി, അസ്സ മർയം ഹസറുദ്ദീൻ
ദോഹ: കേരള മദ്റസ എജുക്കേഷൻ ബോർഡ് നടത്തിയ ഹിക്മ ടാലന്റ് സെർച്ച് പരീക്ഷയിൽ ഖത്തറിലെ അൽ മദ്റസ അൽ ഇസ്ലാമിയ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് ഉന്നത വിജയം. ജി.സി.സി രാജ്യങ്ങൾ ഉൾപ്പെടെ കേരളത്തിലെയും വിദേശത്തെയും അരലക്ഷത്തോളം വിദ്യാർഥികൾ പങ്കെടുത്ത പരീക്ഷയിൽ ഖത്തറിലെ നാല് വിദ്യാർഥികൾ സ്റ്റേറ്റ് ടോപ്പേഴ്സ് ലിസ്റ്റിൽ ഇടംനേടി.
അൽ മദ്റസ അൽ ഇസ്ലാമിയ ദോഹയിലെ മുഹമ്മദ് അസീം രിദ് വാൻ, ആസിയ അൽ ഹസനി, അസ്സ മർയം ഹസറുദ്ദീൻ, മുഹമ്മദ് റംദാൻ എന്നിവരാണ് ടോപ്പേഴ്സ് ലിസ്റ്റിൽ ഇടംനേടിയത്. അൽ മദ്റസ അൽ ഇസ്ലാമിയ ദോഹയിലെ 14 പേർ എ പ്ലസ് ഗ്രേഡ് നേടി. വക്റ ശാന്തിനികേതൻ മദ്റസയിലെ 10ഉം അൽ മദ്റസ അൽ ഇസ്ലാമിയ അൽഖോറിലെ അഞ്ചും അൽ മദ്റസ അൽ ഇസ്ലാമിയ മദീന ഖലീഫയിലെ മൂന്നും വിദ്യാർഥികൾ എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കി.
ഖുർആൻ, ഹദീസ്, ചരിത്രം, കല, സാഹിത്യം, പൊതുവിജ്ഞാനം, കായികം എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിയ സിലബസ് പ്രകാരമാണ് പരീക്ഷ നടന്നത്. വിജയികളെ സി.ഐ.സി പ്രസിഡന്റ് ഖാസിം ടി.കെ, സി.ഐ.സി മദ്റസ എജുക്കേഷൻ ബോർഡ് ഭാരവാഹികൾ, പി.ടി.എ ഭാരവാഹികൾ പ്രധാനാധ്യാപകർ എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.