ദോഹ: ജനുവരി പതിനാല് മുതൽ ഖത്തർ ഫൗണ്ടേഷന് കീഴിലെ സിദ്റയിൽ രോഗികളെ അഡ്മിറ്റ് ചെയ്ത് തുടങ്ങുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ആദ്യ ഘട്ടത്തിൽ സ്ത്രീ രോഗ വിഭാഗത്തിലും കുട്ടികളുടെ വിഭാഗത്തിലും മാത്രമായിരിക്കും കിടത്തി ചികിത്സ ആരംഭിക്കുക. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ പ്രത്യേകം പരിചരിക്കുന്നതിെൻറ ഭാഗമായാണ് തുടക്കത്തിൽ കിടത്തി ചികിത്സ നിർണിതപ്പെടുത്തുന്നത്. ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ നിന്നോ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നോ റഫർ ചെയ്യുന്ന രോഗികളെ മാത്രമേ തുടക്കത്തിൽ പരിഗണിക്കൂ. മറ്റ് കേന്ദ്രങ്ങളിൽ നിന്ന് റഫർ ചെയ്യാതെ നേരിട്ട് സിദ്റയിൽ ചികിത്സ തേടാൻ കഴിയില്ല. സ്ത്രീകൾക്കും കുട്ടികൾക്കും ഏറ്റവും മികച്ച സൗകര്യമുള്ള പ്രത്യേക ആശുപത്രി തുറക്കുമ്പോൾ ആരോഗ്യ മേഖലയിൽ വലിയ കുതിച്ചുചാട്ടമാണ് രാജ്യം നടത്തുന്നതെന്ന് കിടത്തി ചികിത്സാ വിഭാഗം മേധാവിയും മെഡിക്കൽ വിഭാഗം ഡെപ്യൂട്ടി തലവനും സിദ്റ മെഡിക്കൽ ഉന്നത സമിതി അംഗരുമായ ഡോ.അബ്ദുല്ല അൽകഅബി അറിയിച്ചു. ഇവിടെയെത്തുന്ന ഓരോ രോഗികൾക്കും മികച്ച സേവനം നൽകുന്ന കാര്യത്തിൽ എല്ലാ വിഭാഗങ്ങളും പ്രത്യേകം സജ്ജമായിക്കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു. അടുത്ത വർഷം പകുതിയോടെ അത്യാഹിത വിഭാഗം പ്രവർത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡോ. അബ്ദുല്ല അൽകഅബി അറിയിച്ചു. നേരത്തെ പ്രവർത്തനം ആരംഭിച്ച ശിശുരോഗ വിഭാഗം വിവിധ മേഖലകളിൽ പ്രത്യേകം കഴിവ് നേടിയ പ്രമുഖ വകുപ്പാണെന്ന് വ്യക്തമാക്കിയ ഡോ. അൽകഅബി രാജ്യത്തെ പ്രമുഖ റഫറൽ കേന്ദ്രമായി സിദ്റ മാറിക്കഴിഞ്ഞതായി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.