ദോഹ: ഗസ്സയിൽ വൈദ്യുതി ഉൽപാദനത്തിനുള്ള ഇന്ധനം ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിച്ച ഖത്തറിന് െഎക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറിസിെൻറ പ്രശംസ.
ഗസ്സയിലുള്ള ജനങ്ങളുടെ പ്രയാസം കുറക്കുന്നതിൽ ഖത്തറിെൻറ സഹായം ഏറെ പ്രയോജനപ്പെടുമെന്ന് ഗുെട്ടറിസ് പറഞ്ഞു.
ഗസ്സയിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് ഇന്ധനം വാങ്ങുന്നതിന് 60 ദശലക്ഷം ഡോളർ നൽകിയ ഖത്തറിനോട് സെക്രട്ടറി ജനറൽ നന്ദി പറഞ്ഞതായി െഎക്യരാഷ്ട്രസഭ വക്താവ് സ്റ്റെഫാനെ ദുജാരിക് പറഞ്ഞു. പ്രദേശത്തെ പൊതു ആരോഗ്യ സംവിധാനം പ്രവർത്തിപ്പിക്കുന്നതിന് അടക്കം ൈവദ്യുതി ഉൽപാദിപ്പിക്കാൻ ഗസ്സ പവർ പ്ലാൻറിന് ഇന്ധനം അനിവാര്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.