ദോഹ: ആരോഗ്യവകുപ്പിന്റെ അനാസ്ഥ കാരണം കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരിയായ വീട്ടമ്മ ബിന്ദു മരിക്കാനിടയായ സംഭവത്തിൽ ആരോഗ്യവകുപ്പ് മന്ത്രി രാജിവെക്കണമെന്നും കുറ്റക്കാർക്കെതിരെ സമഗ്രാന്വേഷണം നടത്തണമെന്നും ഇൻകാസ്-ഒ.ഐ.സി.സി ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
ബിന്ദുവിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് വിപിൻ മേപ്പയൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ല മുഖ്യ രക്ഷാധികാരി അഷറഫ് വടകര, ഭാരവാഹികളായ ഗഫൂർ ബാലുശ്ശേരി, ബാബു നമ്പിയത്ത്, സുരേഷ് ബാബു, സിദ്ദീഖ് സി.ടി, ഷംസു അത്തോളി, ഷാഹിദ് വി.പി, ബെന്നി കൂടത്തായി, അൽത്താഫ്, സരിൻ കേളോത്ത്, സുധീർ കുറ്റ്യാടി, നബീൽ വാണിമേൽ തുടങ്ങിയവർ സംസാരിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി സൗബിൻ സ്വാഗതവും ട്രഷറർ ഹരീഷ്കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.