ദോഹ: ആരോഗ്യ മേഖലയിൽ ഖത്തറിലെ ഹെൽത്ത് കാർഡ് ഏറെ പ്രധാനപ്പെട്ടതാണ്. ഏതെങ്കിലും സാഹചര്യത്തിൽ ഹെൽത്ത് സെന്ററുകളിലോ ആശുപത്രികളിലോ സന്ദർശിക്കുമ്പോഴായിരിക്കും ഹെൽത്ത് കാർഡ് കാലാവധി കഴിഞ്ഞെന്നും പുതുക്കണമെന്നും പറഞ്ഞ് മടങ്ങേണ്ടി വരുന്നത്. ഇപ്പോൾ ആശുപത്രികളോ ഹെൽത്ത് സെന്ററുകളോ സന്ദർശിക്കാതെ തന്നെ ഒൺലൈൻ വഴി ഹെൽത്ത് കാർഡ് വളരെ ലളിതമായ നടപടികളിലൂടെ പുതുക്കാമെന്ന് എച്ച്.എം.സി ഓർമപ്പെടുത്തുന്നു.
1. ഹുകൂമി വെബ്സൈറ്റിൽ ഇലക്ട്രോണിക് ഹെൽത്ത് കാർഡ് സർവിസ് പോർട്ടൽ സന്ദർശിക്കുക. (https://services.hukoomi.gov.qa/ar/e-services/renew-health-card)
2. ഐ.ഡി നമ്പർ നൽകി ട്രാൻസാക്ഷൻ ടൈപ്പ് (റിന്യൂവൽ) തിരഞ്ഞെടുക്കുക. തുടരുക ക്ലിക്ക് ചെയ്യുക.
3. എത്ര വർഷത്തേക്ക് പുതുക്കണമെന്ന് നൽകുക. ഉപഭോക്താവിന്റെ ഫോൺ നമ്പർ നൽകുക.
4. ഫോൺ നമ്പർ വഴിയോ ഇ-മെയിൽ വഴിയോ പണമടച്ച രേഖ വേണമെന്ന് തെരഞ്ഞെടുക്കുക.
5. പണമടക്കേണ്ട പോർട്ടലിലേക്ക് പോകുക.
6. പണമടച്ചതിനു ശേഷം ഹോം പേജിലെത്തിയാൽ ഹെൽത്ത് കാർഡ് കാലാവധി പുതുക്കിയിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.