വിദ്വേഷ പരാമർശം: ദുർഗാദാസിനെ മലയാളം മിഷൻ കോഓഡിനേറ്റർ പദവിയിൽനിന്ന്​ പുറത്താക്കി

​ദോഹ: വിദ്വേഷ പരാമർശം നടത്തിയ മലയാളം മിഷൻ ഖത്തർ ചാപ്​റ്റർ കോഓഡിനേറ്റർ ദുർഗാദാസ്​ ശിശുപാലനെ തൽസ്​ഥാനത്തുനിന്നും പുറത്താക്കി ഉത്തരവ്​. മലയാളം മിഷൻ ഡയറക്​ടർ മുരുകൻ കാട്ടക്കടയാണ്​ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്​.

തിരുവനന്തപുരത്ത്​ നടന്ന ഹിന്ദുമഹാസമ്മേളനത്തിൽ, ഗൾഫ്​ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന നഴ്​സുമാർ ഉൾപ്പെടെയുള്ള പ്രവാസികളെയും മറ്റും മോശമായി ചിത്രീകരിച്ച്​ ദുർഗാദാസ്​ നടത്തിയ പരാമർശത്തിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്​. ഇതു സംബന്ധിച്ച്​ ഖത്തർ ചാപ്​റ്റർ പ്രസിഡൻറ്​ അഭിമന്യു, വിവിധ മാധ്യമങ്ങളിലെ വാർത്തകൾ, സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണങ്ങൾ, വിവിധ സംഘനകളുടെ പരാതി എന്നിവ കണക്കിലെടുത്താണ്​ കോഓഡിനേറ്റർപദവിയിൽനിന്ന്​ നീക്കം ചെയ്യുന്നതെന്ന്​ മലയാളം മിഷൻ ​ഡയറക്​ടർ മുരുകൻ കാട്ടാകട അറിയിച്ചു.

പരാമർശത്തിനെതിരെ ഖത്തറിലെ നഴ്​സിങ്​ സംഘടനകൾ അംബാസഡർ, മുഖ്യമന്ത്രി, ഡി.ജി.പി എന്നിവർക്ക്​ പരാതി നൽകിയിരുന്നു.





Tags:    
News Summary - Hate speech: Durgadas fired as Malayalam Mission Coordinator

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.