ഹരിഹരൻ
ദോഹ: പത്മശ്രീ ഹരിഹരന്റെ ഗസൽ ആലാപനത്തിന്റെ സുവർണ ജൂബിലി ആഘോഷ പരിപാടിയായ ‘ബേമിസാൽ’ ഖത്തറിലും അരങ്ങേറുന്നു. ഒക്ടോബർ 11ന് വൈകീട്ട് ആറിന് ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിലെ മയാസ തിയറ്ററിലാണ് പരിപാടി. പ്രഖ്യാപന ചടങ്ങ് ഖബീല വെസ്റ്റ് ബേ ഹോട്ടലിൽ നടന്നു.
ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഷാനവാസ് ഷെറാട്ടൻ ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തു. കെ.എം.സി.സി പ്രസിഡന്റ് ഡോ. അബ്ദുൽ സമദ്, ഐ.ബി.പി.സി മുൻ പ്രസിഡന്റ് അസീം അബ്ബാസ്, ഐ.സി.സി മുൻ പ്രസിഡന്റ് മിലൻ അരുൺ, അജി കുര്യാക്കോസ്, രവിശങ്കർ, സന്തോഷ്, ഗോപാൽ സുബ്രഹ്മണ്യം, മുഹമ്മദ് ഇസ്മായിൽ, ജിഫിൻ ജാഫർ, കിരൺ എന്നിവർ ചേർന്ന് പോസ്റ്റർ പ്രകാശനം ചെയ്തു. ഷാഫി പാറക്കൽ പരിപാടി വിശദീകരിച്ചു. സുജാത വർമ ഹരിഹരന്റെ പ്രഖ്യാനത്തിന്റെ സ്വിച്ചോൺ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.