??.???.?? ?????? ???? ???????????? ???????? ?????? ????????????????? ????????????? ??????? ????? ?????????? ????????? ?????? ??????????????

‘കുടുംബം സന്തുഷ്​ടമായിരിക്കാൻ ഉപാധികളില്ലാതെ സ്​നേഹിക്കണം’

ദോഹ: ഉപാധികൾ ഒന്നും തന്നെ ഇല്ലാതെ സ്നേഹിക്കുമ്പോൾ മാത്രമാണ് കുടുംബജീവിതം സന്തുഷ്​ടമായി മാറുകയെന്ന്​ ഫാമിലി കൗൺസിലറും പരിശീലകനുമായ അബ്​ദുല്ല സവാദ്​. സി.​െഎ.സി റയ്യാൻ സോൺ സംഘടിപ്പിച്ച ‘കുടുംബം ജീവിതം ഇമ്പമുള്ളതാക്കുക’ എന്ന തലക്കെട്ടിലെ ഒരു മാസം നീളുന്ന കാമ്പയിനി​​െൻറ ഭാഗമായി കാമ്പയിനി​​െൻറ ഭാഗമായി ബ്രിഡ്​ജ്​ ഫാമിലി എന്ന പേരിൽ ബാച്ചിലർമാർക്കായി നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബങ്ങളെ നാട്ടിലാക്കി ഇവിടെ പ്രവാസ ജീവിതം നയിക്കുന്നവർക്ക് പരസ്പരം സംവദിക്കാനുതകുന്ന രീതിയിലായിരുന്നു പരിപാടി. കുടുംബ ബന്ധം, സദാചാര ബോധം വളർത്തൽ, സന്താന പരിപാലനം, മാനസിക സമ്മർദം, വൈവാഹിക പ്രശ്‌നങ്ങൾ വിഷയങ്ങളിൽ സദസ്സുമായി സംവദിച്ചു. ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്​റ്റേഡിയത്തിലെ വി.ഐ.പി റിക്രിയേഷൻ ഹാളിൽ നടന്ന പരിപാടിയിൽ റയ്യാൻ സോണൽ പ്രസിഡൻറ്​ മുഹമ്മദ് അലി ശാന്തപുരം അധ്യക്ഷത വഹിച്ചു. സോണൽ സെക്രട്ടറി അഹമ്മദ് ഷാഫി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻറ്​ അബ്​ദുൽ ഹമീദ് സമാപനം നടത്തി. കാമ്പയിൻ സമാപനം ഒക്‌ടോബർ 26 നായിരിക്കും. സമാപനത്തിൽഫാമിലി കൗൺസിലറും ആശ്വാസ് ഫാമിലി കൗൺസിലിംഗ് സ​െൻറർ ഡയറക്ടറുമായ നാസറുദ്ദീൻ ആലുങ്ങൽ പങ്കെടുക്കും.
Tags:    
News Summary - Happy Family calss, Qatar news Gulf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.