പുതിയ പാസഞ്ചർ സ്ക്രീനിങ് ചെക് പോയൻറ്
ദോഹ: ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ വീണ്ടും ഇടംനേടി ഖത്തറിന്റെ കവാടമായ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. അന്താരാഷ്ട്ര വ്യോമയാന മേഖലയിലെ പ്രശസ്തരായ ട്രാവൽ ഡാറ്റാ പ്രൊവൈഡർമാരായ ഒ.എ.ജിയുടെ പുതിയ റിപ്പോർട്ടിൽ ആദ്യ പത്തിൽ ഇടംപിടിച്ചാണ് ഹമദ് വിമാനത്താവളം വീണ്ടും അംഗീകാരം നേടിയത്.
പത്തുപേരുടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ഹമദ്. 2019ലെ റാങ്കിങ്ങിൽ 13ാം സ്ഥാനത്തായിരുന്ന ഹമദ് വിമാനത്താവളം, ഇത്തവണ 27.08 ലക്ഷം സീറ്റിങ്ങുമായി ഒമ്പതിലെത്തി. വൺവേ എയർലൈൻശേഷി കണക്കിലെടുത്താണ് റാങ്കിങ് തയാറാക്കിയത്.
പട്ടികയിൽ ദുബൈയാണ് ഒന്നാം സ്ഥാനത്ത്. തുടർച്ചയായി മൂന്നാം വർഷമാണ് ദുബൈ മുന്നിലെത്തുന്നത്. 50.36 ലക്ഷം സീറ്റാണ് ദുബൈയുടെ ശേഷി. ലണ്ടൻ ഹീത്രു, സിംഗപ്പൂർ ചാങ്ങി വിമാനത്താവളം എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.