???? ?????????? ????????????

ഹമദ് ഏറ്റവും മികച്ച രണ്ടാമത്തെ വിമാനത്താവളം 

ദോഹ: ഈ വർഷത്തെ ഏറ്റവും മികച്ച രണ്ടാമത്തെ വിമാനത്താവളമായി ഹമദ് രാജ്യാന്തര വിമാനത്താവളം. ട്രാവൽ പ്ലസ്​ ലെഷർ മാഗസി​െൻറ 2020ലെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിലാണ് ഹമദ് വിമാനത്താവളം  മുന്നിൽ. ട്രാവൽ പ്ലസ്​ ലെഷർ മാഗസി​െൻറ വായനക്കാർക്കിടയിൽ നടത്തിയ ആഗോള സർവേയിലാണിത്​. സിംഗപ്പൂരിലെ ചാങ്കി രാജ്യാന്തര വിമാനത്താവളമാണ് പട്ടികയിൽ ഒന്നാമതെത്തിയത്.

വിമാനത്താവളത്തിലേക്കുള്ള ആക്സസ്​, ചെക്ക് ഇൻ, സുരക്ഷ, റസ്​റ്റാറൻറ് സംവിധാനങ്ങൾ, ഷോപ്പിങ്​ അനുഭവം, രൂപരേഖ എന്നിവയാണ് മികച്ച വിമാനത്താവളം തെരഞ്ഞെടുക്കപ്പെടാൻ മാഗസിൻ മുന്നോട്ടുവെച്ച മാനദണ്ഡങ്ങൾ.ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ജീവനക്കാരുടെ പെരുമാറ്റവും സേവനങ്ങളും സൗകര്യങ്ങളും ഷോപ്പിങ്​ അനുഭവവും സർവേയിൽ പങ്കെടുത്തവർ പ്രത്യേകം രേഖപ്പെടുത്തി. ട്രാൻസിറ്റ് യാത്രക്കാർക്ക് ഏറ്റവും മികച്ച അനുഭവമാണ് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ലഭിക്കുന്നതെന്നും സർവേയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - hamad airport-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.