Posted On
date_range Updated On
date_range ഹജ്ജ് പഠനക്ലാസ് ഇന്ന്
ദോഹ: സി.ഐ.സി ഖത്തറിന്റെ ആഭിമുഖ്യത്തിലുള്ള ഹജ്ജ് പഠനക്ലാസ് തിങ്കളാഴ്ച രാത്രി ഏഴിന് മന്‍സൂറയിലുള്ള സി.ഐ.സി ഹാളില്‍വെച്ച് നടക്കും. ക്ലാസിന് ഹബീബ് റഹ്മാൻ കിഴിശ്ശേരി, പി.പി. അബ്ദുറഹീം എന്നിവർ നേതൃത്വം നല്‍കും. മള്‍ട്ടിമീഡിയ സഹായത്തോടെ നടക്കുന്ന ക്ലാസില്‍, ഹജ്ജ് നിര്‍വഹിക്കാന്‍ ഉദ്ദേശിക്കുന്ന എല്ലാ മലയാളികള്‍ക്കും പങ്കെടുക്കാമെന്ന് സി.ഐ.സി ഹജ്ജ്-ഉംറ സെല്‍ ഭാരവാഹികള്‍ അറിയിച്ചു. ഹജ്ജ് സംബന്ധമായ കൂടുതൽ വിവരങ്ങള്‍ക്ക് 33475000, 33275000 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.