മ​​വാ​​തി​​ര്‍ സി​​റ്റി​​യി​ൽ ഏ​റ്റ​വും വ​ലി​യ ഫാ​​ഹി​​സ് കേ​ന്ദ്രം വരും

ദോ​​ഹ: ഖ​​ത്ത​​റി​​ല്‍ ഏ​​റ്റ​​വും വ​​ലി​​യ വാ​​ഹ​​ന സാ​​ങ്കേ​​തി​​ക പ​​രി​​ശോ​​ധ​​നാ കേ​​ന്ദ്രം(​​ഫാ​​ഹ ി​​സ്) മ​​വാ​​തി​​ര്‍ സി​​റ്റി​​യി​ൽ വ​രു​ന്നു. ട്ര​​ക്കു​​ക​​ളെ​​യും വ​​ലി​​യ വാ​​ഹ​​ന​​ങ്ങ​​ളെ​​യും ഉ​​ ള്‍ക്കൊ​​ള്ളു​​ന്ന​ സൗ​ക​ര്യം ഉ​ണ്ടാ​കും. ഇ​​തോ​​ടെ വ​ലി​യ ​വാ​ ​ഹ​​ന​​ങ്ങ​​ള്‍ക്ക് പ​​രി​​ശോ​​ധ​​ന​​ക്കാ ​​യി ദോ​​ഹ​​യി​​ലേ​​ക്കോ അ​​ല്‍വ​​ഖ്റ​​യി​​ലേ​​ക്കോ പ്ര​​വേ​​ശി​​ക്കേ​​ണ്ട സാ​​ഹ​​ച​​ര്യ​​മു​​ണ്ടാ​ കി​ ​ല്ല. ട്രാ​​ഫി​​ക് ജ​​ന​​റ​​ല്‍ ഡ​​യ​​റ​​ക്ട​​റേ​​റ്റി​​ലെ ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​ണ്​ ഇ​ക്കാ​ര്യ ം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഹെ​​വി, ലൈ​​റ്റ് വാ​​ഹ​​ന​​ങ്ങ​​ളു​​ടെ സാ​​ങ്കേ​​തി​​ക പ​​രി​​ശോ​​ധ​​ന​​ക്കു​​ള്ള സൗ​​ക​​ര്യം കേ​​ന്ദ്ര​​ത്തി​​ലു​​ണ്ടാ​​കും. 16 പ​​രി​​ശോ​​ധ​​നാ​​ലൈ​​നു​​ക​ ളാ​​ണ് പു​തി​യ ഫാ​ഹി​സ്​ കേ​ന്ദ്ര​ത്തി​ൽ ക്ര​​മീ​​ക​​രി​​ക്കു​​ക.

രാ​ജ്യ​ത്തെ ഫാ​ഹി​സ്​ സ്​​റ്റേ​​ഷ​​നു​​ക​​ളി​​ലെ സേ​വ​നം കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ക്കും. ഇ​തി​െ​ൻ​റ ഭാ​ഗ​മാ​യി ഉ​​ട​​ന്‍ത​​ന്നെ വി​​ഐ​​പി സേ​​വ​​ന​​ങ്ങ​​ളും ഉ​​ട​​ന്‍ ന​​ട​​പ്പാ​​ക്കും. ഇ​​തു​​പ്ര​​കാ​​രം വാ​​ഹ​​ന​​ങ്ങ​​ളു​​ടെ പ​​രി​​ശോ​​ധ​​നാ ന​​ട​​പ​​ടി​​ക​​ള്‍ അ​​ഞ്ചു​​മി​ നു​​ട്ടി​​ല്‍ താ​​ഴെ സ​​മ​​യം​​കൊ​​ണ്ട് പൂ​​ര്‍ത്തീ​​ക​​രി​​ക്കാ​​നാ​​കും. സാ​​ങ്കേ​​തി​​ക പ​​രി​​ശോ​​ധ​​ന​​യി​​ല്‍ നി​​ന്ന്​ ഒ​​ഴി​​ഞ്ഞു​​മാ​​റി​​യ 5875 വാ​​ഹ​​ന​​ങ്ങ​​ളെ​​യാ​​ണ് ക​​ഴി​​ഞ്ഞ​​വ​​ര്‍ഷം ആ​​ദ്യ മൂ​​ന്നു​​മാ​​സ​​ത്തി​​നു​​ള്ളി​​ല്‍ മാ​​ത്രം പി​​ടി​​ച്ചെ​​ടു​​ത്ത​​ത്.

ഒ​​രേ സ്ഥ​​ല​​ത്തു​ വെ​​ച്ചു​​ത​​ന്നെ വാ​​ഹ​​ന സാ​​ങ്കേ​​തി​​ക പ​​രി​​ശോ​​ധ​​ന പൂ​​ര്‍ത്തി​​യാ​​ക്കാ​​നാ​​വ​​ശ്യ​​മാ​​യ സൗ​​ക​​ര്യ​​ങ്ങ​​ളാ​​ണ് ഫാ​​ഹി​​സ് കേ​ന്ദ്ര​ങ്ങ​ളി​​ലു​​ള്ള​​ത്. സാ​​ങ്കേ​​തി​​ക പ​​രി​​ശോ​​ധ​​ന സം​​ബ​​ന്ധി​​ച്ച എ​​ല്ലാ സേ​​വ​​ന​​ങ്ങ​​ളും ഉ​​ണ്ടാ​​കും. റോ​​ഡ് പെ​​ര്‍മി​​റ്റ്(​ ഇ​​സ്തി​​മാ​​റ) പു​​തു​​ക്ക​​ല്‍, വാ​​ഹ​​ന ഇ​​ന്‍ഷു​​റ​​ന്‍സ് ഉ​​ള്‍പ്പ​​ടെ​​യു​​ള്ള സേ​​വ​​ന​​ങ്ങ​​ള്‍ ല​​ഭി​​ക്കും.
വാ​​ഹ​​ന പ​​രി​​ശോ​​ധ​​ന ഏ​​ക​​ജാ​​ല​​ക സം​​വി​​ധാ​​ന​​ത്തി​​ലാ​​യി​​രി​​ക്കു​​മെ​​ന്ന​​താ​​ണ് മ​റ്റൊ​രു സ​​വി​​ശേ​​ഷ​​ത.

വാ​​ഹ​​ന​​ങ്ങ​​ള്‍ക്ക് ആ​​വ​​ശ്യ​​മാ​​യ എ​​ല്ലാ പ​​രി​​ശോ​​ധ​​ന​​യും ഇ​​വി​​ടെ ല​​ഭ്യ​​മാ​​കും. പു​​ക, ലൈ​​റ്റ്, ബ്രേ​​ക്ക് തു​​ട​​ങ്ങി​​യ​​വ​​യും പ​​രി​​ശോ​​ധി​​ക്കും. ജീ​​വ​​ന​​ക്കാ​​ര്‍ വാ​ ​ഹ​​ന​​ങ്ങ​​ള്‍ പ​​രി​​ശോ​​ധി​​ക്കു​​മ്പോ​​ള്‍ ഉ​​ട​​മ​​ക​​ള്‍ക്ക് അ​​ത് സ്ക്രീ​​നി​​ല്‍ കാ​​ണാ​ം. വാ​​ഹ​​ന​​ത്തി​​ല്‍ നി​​ന്നി​​റ​​ങ്ങാ​​തെ റോ​​ഡ് പെ​​ര്‍മി​​റ്റും ഇ​​ന്‍ഷു​​റ​​ന്‍സും പു​​തു​​ക്കാ​​നും ഗ​​താ​​ഗ​​ത നി​​യ​​മ​​ലം​​ഘ​​ന​​ങ്ങ​​ള്‍ക്കു​​ള്ള പി​​ഴ അ​​ട​​ക്കാ​​നും മ​​റ്റു​​പ​​രി​​ശോ​​ധ​ ന​​ക​​ള്‍ പൂ​​ര്‍ത്തി​​യാ​​ക്കാ​​നും സൗ​​ക​​ര്യ​​മു​​ണ്ടാ​​കും. പാ​​ര്‍ക്കി​​ങ് ഏ​​രി​​യ​​യും കാ​​ത്തി​​രി​​പ്പു​​കേ​​ന്ദ്ര​​വും വാ​​ഹ​​ന ഉ​​ട​​മ​ ക​​ള്‍ക്ക് വി​​ശ്ര​​മ​​മു​​റി​​യും ക​​ഫ​​റ്റീ​​രി​​യ​​ക​​ളു​​മു​​ള്‍പ്പ​​ടെ എ​​ല്ലാ സൗ​​ക​​ര്യ​​ങ്ങ​​ളോ​​ടെ​​യു​​മാ​​ണ് ഫാ​ഹി​സ്​ കേ​​ന്ദ്ര​​ങ്ങ​​ള്‍ പ്ര​വ​ർ​ത്തി​ക്കു​ക.

പൗ​​ര​​ന്‍മാ​​ര്‍ക്കും താ​​മ​​സ​​ക്കാ​​ര്‍ക്കും അ​​വ​​രു​​ടെ സ്ഥ​​ല​​ങ്ങ​​ളി​​ല്‍ത​​ന്നെ സേ​​വ​​ന​​ങ്ങ​​ള്‍ ല​​ഭ്യ​​മാ​​ക്കു​​ക, സേ​​വ​​ന​​ങ്ങ​​ള്‍ വി​​കേ​​ന്ദ്രീ​​ക​​രി​​ക്കു​​ക എ​​ന്നി​​വ മു​​ന്‍നി​​ര്‍ത്തി​​യു​​ള്ള ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രാ​​ല​​യ​​ത്തി​​െ​ൻ​റ നി​​ര്‍ദേ​​ശ​​ങ്ങ​​ളു​​ടെ ച​ ​ട്ട​​ക്കൂ​​ടു​​ക​​ള്‍ക്കു​​ള്ളി​​ല്‍നി​​ന്നു​​കൊ​​ണ്ടാ​​ണ് പു​​തി​​യ സാ​​ങ്കേ​​തി​​ക പ​​രി​​ശോ​​ധ​​നാ കേ​​ന്ദ്ര​​ങ്ങ​​ള്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്ന​​ത്. ഇ​തി​െ​ൻ​റ ഭാ​ഗ​മാ​യാ​ണ്​ മ​​വാ​​തി​​ര്‍ സി​​റ്റി​​യി​ൽ പു​തി​യ കേ​ന്ദ്രം വ​രു​ന്ന​ത്.

Tags:    
News Summary - hafis-uae news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.