ഗൾഫ് മാധ്യമം ഖത്തർ റൺ ഫെബ്രുവരി അഞ്ചിന്ദോഹ: ഇത്തവണത്തെ 'ഗൾഫ്മാധ്യമം ഖത്തർ റൺ 2021' ഫെബ്രുവരി അഞ്ചിന് േദാഹ ആസ്പെയർ പാർക്കിൽ നടക്കും. നല്ല ആരോഗ്യത്തിലേക്ക് എന്ന ആശയവുമായാണ് ഇത്തവണയും ഖത്തർ റൺ നടത്തുന്നത്. കഴിഞ്ഞ വർഷം അൽബിദ പാർക്കിൽ നടന്ന പരിപാടി വൻവിജയമായിരുന്നു.
വിവിധ രാജ്യങ്ങളിലെ ആയിരത്തോളം പേരാണ് പങ്കെടുത്തത്. ഇത്തവണ ഫെബ്രുവരി അഞ്ചിന് രാവിലെ 6.30നാണ് പരിപാടി തുടങ്ങുക. പത്ത് കിലോമീറ്റർ, അഞ്ച് കിലോമീറ്റർ, മൂന്ന് കിലോമീറ്റർ വിഭാഗങ്ങളിലായാണ് മത്സരം.
പത്ത് കിലോമീറ്റർ, അഞ്ച് കിലോമീറ്റർ വിഭാഗത്തിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും വെവ്വേറെയാണ് മത്സരം. 110 റിയാൽ ആണ് രജിസ്ട്രേഷൻ ഫീസ്. ജൂനിയർ വിഭാഗത്തിൽ മൂന്നുകിലോമീറ്ററിലാണ് മത്സരം. 55 റിയാലാണ് ഫീസ്. ഏഴു വയസ്സുമുതൽ 15 വയസ്സുവരെയുള്ളവർക്ക് പങ്കെടുക്കാം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയാണ് മത്സരം.
ഏഴു മുതൽ പത്തു വയസ്സുവരെയുള്ളവർക്ക് ൈപ്രമറി വിഭാഗത്തിലും 11 വയസ്സുമുതൽ 15 വയസ്സുവരെയുള്ളവർ സെക്കൻഡറി വിഭാഗത്തിലുമാണ് മത്സരിക്കുക. എല്ലാ വിഭാഗത്തിലും ആദ്യ മൂന്നുസ്ഥാനത്തെത്തുന്നവരെ ഗംഭീര സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്.
http://z adventures.org/gulfmadhyamamqatarrun.html എന്ന ലിങ്കിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഫോൺ: 55373946, 66742974. ഖത്തർ റണിെൻറ ലോഗോ പ്രകാശനം ബുധനാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.