ഗൾഫ് മാധ്യമം ഖത്തർ റൺ റേസ് കിറ്റ് വിതരണം
ദോഹ: ഖത്തറിലെ ഓട്ടക്കാരുടെ പോരാട്ടമായ ഗൾഫ് മാധ്യമം ഖത്തർ റണ്ണിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രജിസ്ട്രേഷൻ അവസാനിപ്പിച്ചതിനു പിന്നാലെ, വെള്ളിയാഴ്ച നടക്കുന്ന ഖത്തർ റണ്ണിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്കുള്ള റേസ് കിറ്റുകളുടെ വിതരണം ആരംഭിച്ചു.
ദോഹ ഗൾഫ് സിനിമ സിഗ്നലിന് അരികിലെ ഗൾഫ് മാധ്യമം ഓഫിസിൽ ബുധൻ, വ്യാഴം ദിവസങ്ങളിലാണ് ബിബ് നമ്പർ, ജഴ്സി ഉൾപ്പെടെ കിറ്റുകൾ വിതരണം ചെയ്യുന്നത്. നേരത്തേ രജിസ്റ്റർ ചെയ്തവർക്ക് ഇ-മെയിൽ അറിയിപ്പ് പ്രകാരം ഓഫിസിലെത്തി റേസ് കിറ്റുകൾ ശേഖരിക്കാം.
ഗൾഫ് മാധ്യമം ഖത്തർ റൺ ജഴ്സിയുമായി
സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 750 പേരാണ് ഖത്തർ റൺ ആറാം എഡിഷനിൽ കളത്തിലിറങ്ങുന്നത്. വെള്ളിയാഴ്ച രാവിലെ ഏഴിന് ആസ്പയർ പാർക്കിലാണ് മത്സരങ്ങൾക്ക് തുടക്കം കുറിക്കുന്നത്. 10 കി.മീ, അഞ്ച് കി.മീ 2.5 കി.മീ, കുട്ടികൾക്കുള്ള 800 മീറ്റർ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ.
50ഓളം രാജ്യക്കാരായ കായിക താരങ്ങൾ മാറ്റുരക്കുന്ന റേസിൽ അതിഥികളായി മുൻ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്, കോമൺവെൽത്ത് ഗെയിംസ് ഗുസ്തി സ്വർണമെഡൽ ജേതാവ് റിഗു ഫോഗട്ട് എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.