ഗൾഫ് മാധ്യമം’-ജോയ് ആലുക്കാസ്; ഈദുൽ ഫിത്ർ സെലിബ്രേറ്റ് വിത് ജോയ്: വിജയികളെ പ്രഖ്യാപിച്ചു
ദോഹ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ‘ഗൾഫ് മാധ്യമം’ ഒരുക്കിയ ഈദുൽ ഫിത്ർ സെലിബ്രേറ്റ് വിത് ജോയ്’ മത്സര വിജയികളെ പ്രഖ്യാപിച്ചു. ‘ഗൾഫ് മാധ്യമ’ത്തിന്റെ വിവിധ ജി.സി.സികളിലെ സാമൂഹ മാധ്യമ പേജുകളിലൂടെ നടത്തിയ മത്സരത്തിൽ ആയിരത്തിലധികം ആളുകളാണ് പങ്കെടുത്തത്. ആറ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് 23 പേരെ വിജയികളായി തിരഞ്ഞെടുത്തു. ഇവർക്ക് നാല് ഗ്രാം വീതം സ്വർണനാണയം സമ്മാനമായി നൽകും.
ഈദുൽ ഫിത്ർ ദിനത്തിൽ കുടുംബങ്ങളുടെ കൂടിച്ചേരലുകൾ, യാത്രകൾ, ഷോപ്പിങ്, സെൽഫികൾ എന്നിവയാണ് സമൂഹ മാധ്യമങ്ങളിലൂടെ വായനക്കാർ പങ്കുവെച്ചത്. വിജയികൾക്ക് ജോയ് ആലുക്കാസ് ഷോറൂമുകളിൽ വെച്ച് സമ്മാനം കൈമാറും.
ഇവർ വിജയികൾ
യു.എ.ഇ
- മെഹബൂബ് താഹ, ബുഷ്റ ഹബീസ്, ഫർഹ സ്രാങ്കിന്റകം,
- ഡോ. ഹഷ്മി കറുകപ്പാടത്ത്, മാജിത മൂപ്പന്റകത്ത്,
- യുസ്റ അബ് ദുറഹിം, ജസീൽ ജലാലുദ്ദീൻ, നബീൽ ബഷീർ
കുവൈത്ത്
- അബ്ദുൽ ഗഫൂർ, ഷമീർ, റിസ്വാൻ
ബഹ്റൈൻ
- ഫാത്തിമ സഹല, സുറയ്യ മുഹമ്മദ്
ഖത്തർ
- അബ്ദുൽ ബാസിത്ത് കല്ലായിൽ, ദീപ കൃഷ്ണകുമാർ, രഞ്ജിത് കൗർ
ഒമാൻ
- സി.എം. സവാദ്, മീനു ബിനോയ്, മുഹമ്മദ് മുസ്തഫ
സൗദി:
റിയാദ്
- അമീർ, ഉമറലി അക്ബർ
ദമാം
- ഹബീബ് അംബാടൻ, കെ.കെ. അസിഫ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.