ദോഹ: ഈ മാസം 23ന് ദോഹയിൽ നടക്കേണ്ടിയിരുന്ന 23ാമത് ഗൾഫ് കപ്പ് കുവൈത്തിലേക്ക് മാറ്റി. ഉപരോധ രാജ്യങ്ങൾ നേരത്തെ തന്നെ ദോഹയിൽ നടക്കുന്ന ഗൾഫ് കപ്പ് മത്സരങ്ങളിൽ നിന്ന് പിൻമാറിയിരുന്നു. എന്നാൽ കുവൈത്തിന് ഫിഫ വിലക്കുണ്ടായിരുന്നതിനാൽ അവരുടെ സാന്നിധ്യവും സംശയത്തിലായിരുന്നു. കുവൈത്തില്ലാതെ ഗൾഫ് കപ്പ് നടക്കേണ്ടതില്ലെന്ന അഭിപ്രായം നേരത്തെ തന്നെ ഖത്തർ പ്രകടിപ്പിച്ചിരുന്നു. കുവൈത്തിന് മേലുള്ള ഫിഫ വിലക്ക് നീങ്ങിയ സാഹചര്യത്തിൽ കൂടുതൽ സുഗമമായി നടക്കുന്നതിനാണ് ഖത്തർ പിൻമാറിയതെന്ന് ഗൾഫ് കപ്പ് സമിതി ചെയർമാൻ ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ ഹമദ് ആൽഥാനി അറിയിച്ചു. ഈ മാസം 22 മുതൽ ജനുവരി അഞ്ച് വരെയാണ് ഗൾഫ് കപ്പ് നടക്കേണ്ടിയിരുന്നത്. കുവൈത്തിലേക്ക് മാറ്റിയതോടെ തിയ്യതിയിൽ മാറ്റം വരുമോയെന്ന് വ്യക്തമല്ല. സൗദിയും യു.എ.ഇയും ബഹ്റൈനും നേരത്തെ ടൂർണമെൻറിൽ നിന്ന് പിൻമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.