Posted On
date_range Updated On
date_range കോവിഡ്: പുതിയ രോഗികൾ 160
ദോഹ: ഖത്തറിൽ 160 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 49 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. 149 പേർക്ക് രോഗമുക്തിയുണ്ടാവുകയും ചെയ്തു. നിലവിലുള്ള ആകെ രോഗികൾ 1963 ആണ്. തിങ്കളാഴ്ച 8401 പേർക്കാണ് പരിശോധന നടത്തിയത്. ആകെ 1227488 പേരെ പരിശോധിച്ചപ്പോൾ 143222 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. തിങ്കളാഴ്ച മരണമില്ല. ആകെ മരണം 244 ആണ്. ആകെ 141015 പേർക്കാണ് രോഗമുക്തിയുണ്ടായത്. 236 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.