Posted On
date_range Updated On
date_range കോവിഡ്: രോഗികൾ 222, രോഗമുക്തർ 239
ദോഹ: ഖത്തറിൽ ചൊവ്വാഴ്ച 222 പേർക്കുകൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. 239 പേർക്ക് രോഗമുക്തിയുണ്ടായി. നിലവിലുള്ള ആകെ രോഗികൾ 2871 ആണ്. ഇന്നലെ 5288 പേർക്കാണ് പരിശോധന നടത്തിയത്. ആകെ 7,70,213 പേർക്ക് ഇതുവരെ പരിശോധന നടത്തിയപ്പോൾ 1,25,533 പേർക്കാണ് വൈറസ്ബാധ ഉണ്ടായത്.
മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. 1,22,448 പേരാണ് ആകെ രോഗമുക്തി നേടിയത്. ഇന്നലെ ആരും മരിച്ചിട്ടില്ല. ഇതുവരെ ആകെ മരണം 214 ആണ്. നിലവിൽ 431 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 40 പേരെ 24 മണിക്കൂറിനുള്ളിൽ പ്രവേശിപ്പിച്ചതാണ്. 53 പേർ തീവ്രപരിചരണവിഭാഗത്തിലുണ്ട്. ഇതിൽ നാലുപേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.