Posted On
date_range Updated On
date_range പുതിയ രോഗികൾ 168, രോഗമുക്തർ 179
ദോഹ: ഖത്തറിൽ ഇന്നലെ 168 പേർക്ക് പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചു. 179 പേർക്ക് രോഗമുക്തിയുണ്ടായി. നിലവിലുള്ള ആകെ രോഗികൾ 2948 ആണ്. 4481 പേർക്കാണ് ഇന്നലെ പരിശോധന നടത്തിയത്.
ആകെ 6,24,609 പേർക്കാണ് ഇതുവരെ പരിശോധന നടത്തിയത്. 1,18,575 പേർക്ക് ആകെ വൈറസ്ബാധ സ്ഥിരീകരിച്ചു. രോഗം ഭേദമായവരും മരിച്ചവരും ഉൾപ്പെടെയാണിത്. ഇന്നലെ ഒരാൾ കൂടി മരിച്ചതോടെ ആകെ മരണം 197 ആയി. ആശുപത്രികളിൽ ചികിൽസയിലുള്ളത് 409 പേരാണ്. തീവ്രപരിചരണവിഭാഗത്തിൽ 66 പേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.