അജ്​മാനിലെ സര്‍ക്കാര്‍ ഓഫിസ്​ പ്രവേശനത്തിന്​ ഗ്രീൻപാസ് നിർബന്ധം

അജ്​മാൻ: അജ്​മാനിലെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും പ്രവേശിക്കാൻ ഗ്രീൻപാസ് നിർബന്ധമാക്കുന്നു. ഫെഡറൽ സർക്കാർ സ്​ഥാപനങ്ങളിൽ ഗ്രീൻപാസ്​ സംവിധാനം നടപ്പാക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞദിവസം അധികൃതർ അറിയിച്ചിരുന്നു. ഇതിനു​ പിന്നാലെയാണ്​ അജ്​മാൻ സർക്കാറും തീരുമാനമെടുത്തത്​. ജനുവരി മൂന്നു​ മുതൽ ഈ നിയമം പ്രാബല്യത്തില്‍വരും. എമിറേറ്റിലെ എല്ലാ സർക്കാർ വകുപ്പുകളിലും പ്രവേശിക്കുന്നതിന് അൽ ഹുസ്​ൻ ആപ്പിൽ ഗ്രീൻപാസ് സംവിധാനം പ്രയോഗിക്കും. അജ്​മാൻ എക്‌സിക്യൂട്ടിവ് കൗൺസിലുമായി ഏകോപിപ്പിച്ച്, എമിറേറ്റിലെ അടിയന്തര ദുരന്തനിവാരണ ടീമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

Tags:    
News Summary - Green Pass for Government Office Admission in Ajman Mandatory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.