ദോഹ: ഖത്തര്‍ ഫൗണ്ടേഷെൻറ കീഴിലുള്ള ഖത്തര്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സിലിെൻറ(ക്യുജിബി സി) ആഭിമുഖ്യത്തില്‍ പേപ്പര്‍രഹിത പദ്ധതികൾ പുരോഗമിക്കുന്നു. വനനശീകരണത്തിനെതിരായ ബോ ധവത്കരണം ഉള്‍പ്പടെയുള്ളവ മുന്‍നിര്‍ത്തിയാണ് പദ്ധതി നടത്തുന്നത്. നോ പേപ്പര്‍ ഡേ ഖത്തര്‍ എന്ന പേരില്‍ പ്രത്യേക ക്യാമ്പയിന് സംഘടിപ്പിക്കും. ന്യൂസ്പേപ്പറുകള്‍, മാഗസിനുകള്‍, ഓഫീസ് പേപ്പറുകള്‍, കാര്‍ഡ്ബോര്‍ഡ്, പ്ലാസ്റ്റിക് ബോട്ടിലുകള്‍, പ്ലാസ്റ്റിക് കപ്പുകള്‍, ജഗുകള്‍, അലുമിനിയം, സ്റ്റീല്‍ കാനുകള്‍ തുടങ്ങിയ മാലിന്യങ്ങളെല്ലാമാണ് കാമ്പയിെൻറ ഭാഗമായി ശേഖരിക്കുക.ഈ വര്‍ഷം ഇ മാലിന്യങ്ങളും ശേഖരിക്കും. ഏപ്രില്‍ ഏഴു മുതല്‍ ഒമ്പതുവരെ ക്യുജിബിസി ഓഫീസില്‍ മാലിന്യം ശേഖരിക്കും. തുടര്‍ന്ന് പുനചംക്രമണത്തിന് വിധേയമാക്കും. പ്രകൃതിസ്രോതസുകളെ സംരക്ഷിക്കാന്‍ എല്ലാവര്ക്കും കടമയുണ്ടെന്നും വികസനത്തിെൻറ പേരില്‍ പ്രകൃതിയെ നശിപ്പിക്കുന്ന നടപടികളുണ്ടാകരുതെന്നും ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നു.
പദ്ധതിയുടെ രജിസ്ട്രേഷന് ക്യുജിബിസി തുടക്കംകുറിച്ചിട്ടുണ്ട്. േപപ്പറുകള്‍, പ്ലാസ്റ്റിക്കുകള്‍, മെറ്റല്‍ ഉപയോഗം എന്നിവ കുറക്കുന്നതിനായി സ്കൂളുകള്‍, കമ്പനികള്‍, സ്ഥാപനങ്ങള്‍ എന്നിവയെ സഹായിക്കുന്നതില്‍ ക്യുജിബിസി തുടര്‍ന്നുവരുന്ന ശ്രമങ്ങളുടെ ഭാഗമായിക്കൂടിയാണ് കാമ്പയിൻ. പാരിസ്ഥിതിക സൗഹൃദ നടപടികള്‍, സുസ്ഥിര ബോധവല്‍ക്കരണം ഉയര്‍ത്തല്‍ എന്നിവയും ലക്ഷ്യമാണ്. ഖത്തറിലെ പ്രമുഖ വാണിജ്യസ്ഥാപനങ്ങള്‍ പങ്കാളികളാകും. ഭാവിതലമുറക്കുവേണ്ടി ഖത്തറിെൻറ പ്രകൃതിദത്തമായ പരിസ്ഥിതി നിലനിര്‍ത്തുന്നതിനായാണ് ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സിലിെൻറ നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. മുന്‍വര്‍ഷങ്ങളിലെ കാമ്പയിനുകള്‍ വലിയ വിജയമായിരുന്നുവെന്ന് കൗണ്‍സില്‍ ഡയറക്ടര്‍ മിശ്അല്‍ അല്‍ ശമാരി പറഞ്ഞു. പ്രകൃതിയെ സംരക്ഷിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. പ്രകൃതിസംരക്ഷണത്തിനുള്ള ലളിതമായ മാര്‍ഗങ്ങള്‍ ദൈനംദിനജീവിതത്തില്‍ പ്രയോഗവല്‍ക്കരിക്കാന്‍ എല്ലാവരും തയാറാകണം. വീടുകളിലും സ്കൂളുകളിലും ഓഫീസുകളിലുമെല്ലാം അനാവശ്യമായി പേപ്പറുകളും മറ്റും ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം. ഇതിനായി വിപുലമായ ബോധവല്‍ക്കരണ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. ഫാക്സുകള് അയക്കുന്നതിന് പകരം സന്ദേശങ്ങള്‍ മെയിൽ അയച്ചാല്‍ തന്നെ വലിയതോതില്‍ പേപ്പറുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാന്‍ കഴിയും.
പുന:സംസ്കരണത്തിനുവിധേയമാക്കാവുന്ന മാലിന്യങ്ങള്‍ കുറക്കുകയും കൂടുതല്‍ സുസ്ഥിരമായ ഭാവി കെട്ടിപ്പെടുക്കുന്നതില്‍ ഖത്തറിന്റെ ശ്രമങ്ങളുടെ ഭാഗമാകുകയും ചെയ്യുന്നതില്‍ കമ്പനികളെയും വ്യക്തികളെയും പ്രചോദിപ്പിക്കുന്നതിനാണ് ക്യുജിബിസി ശ്രമിക്കുന്നത്. മാലിന്യങ്ങളുടെ ശേഖരത്തിനും പുനസംസ്കരണത്തിനുമായി പ്രാദേശിക കമ്പനികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. പേപ്പറുകളും കാര്‍ഡ്ബോര്‍ഡുകളും പുനസംസ്കരിക്കുന്നതതിനായി എലൈറ്റ് പേപ്പര്‍ റീസൈക്ലിങ്, പ്ലാസ്റ്റിക്കും മെറ്റലുകളും പുനചംക്രമണത്തിനായി ഗ്ലോബല്‍ മെറ്റല്‍സ് എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാകുന്നതില്‍ അഭിമാനമുണ്ടെന്നും അല്ശമാരി പറഞ്ഞു. പുനരുപയോഗിക്കാന്‍ കഴിയുന്ന മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി പേപ്പര്‍ രഹിത ദിനത്തില്‍ പങ്കെടുക്കുന്ന കമ്പനികളെയും വ്യക്തികളെയും പ്രോത്സാഹിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.