വിദ്യാഭ്യാസമേഖലയിൽ വൻശക്തി, അധ്യാപനത്തിലുംരാജ്യത്തെ ഉന്നത വിദ്യാഭ്യാസമേഖലയില്‍ നിരവധി വനിതകളാണ് പ്രവേശനം നേടുന്നത്. 2016-17 അക്കാദമിക് വര്‍ഷത്തില്‍ ഖത്തര്‍ യൂനിവേഴ്സിറ്റിയില്‍ ബിരുദധാരികളില്‍ ഏകദേശം 70 ശതമാനം പേരും വനിതകളായിരുന്നു. എൻജിനീയറിങ്, മെഡിസിന്, നിയമം, സാമ്പത്തികം, സാഹിത്യം ഉള്‍പ്പടെയുള്ള മേഖലകളില്‍ വനിതകള്‍ കൂടുതലായി പഠിച്ചിറങ്ങുന്നു. എജുക്കേഷന്‍ സിറ്റിയിലും പ്രവേശനം നേടുന്നവരിലധികവും വനിതകളാണ്.
രാജ്യത്ത് യൂനിവേഴ്സിറ്റി ബിരുദം നേടുന്നവരിൽ മുൻപന്തിയിൽ വനിതകളാണ്. ആണ്‍കുട്ടികള്‍ നേരേത്തതന്നെ തൊഴില്‍വിപണിയിലേക്ക് പ്രവേശിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ യൂനിവേഴ്സിറ്റി ബിരുദപഠനം പൂര്‍ത്തീകരിക്കാന്‍ താല്പര്യപ്പെടുന്നുവെന്ന് ആസൂത്രണ സ്ഥിതിവിവര കണക്ക് മന്ത്രാലയം റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രൈമറി തലം മുതല്‍ യൂനിവേഴ്സിറ്റി തലംവരെ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിലും പെൺകുട്ടികൾ ഏറെയാണ്. 2016-17 കാലയളവില്‍ 1.46ലക്ഷം പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികളാണുണ്ടായിരുന്നത്. ഇതില്‍ 51.2ശതമാനം പേര് ആണ്‍കുട്ടികളും 48.8ശതമാനം പേര് പെണ്‍കുട്ടികളുമാണ്.
രാജ്യത്തെ ആകെ അധ്യാപകരുടെ എണ്ണം 12,425 ആണ്. ഇതില്‍ 81.1ശതമാനം പേരും വനിതകളാണ്. പ്രിപ്പറേറ്ററി, സെക്കൻഡറി തലങ്ങളില്‍ അധ്യാപകരുടെ എണ്ണം 9893. ഇതില്‍ 53.3ശതമാനം പേരും വനിതകള്‍. ഇതേ അധ്യയനവര്‍ഷം സര്‍വകലാശാല ബിരുദധാരികളുടെ എണ്ണം 5521 ആയിരുന്നു. ഇതിലാകട്ടെ 66.4ശതമാനം പേര് പെണ്‍കുട്ടികളായിരുന്നു. ഖത്തറിലെ ട്രെയ്നിങ് സെൻററുകളിൽ ആകെ 2.78 ലക്ഷം ട്രെയ്നികളാണുള്ളത്. ഇതില്‍ 33 ശതമാനം പേര് വനിതകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.